സബ് ഇന്സ്പെക്ടര്ക്ക് ബി.ജെ.പി നേതാവിന്റെ ക്രൂരമായി മര്‍ദ്ദനം; വീഡിയോ കാണാം
ലഖ്നൗ: സബ് ഇന്സ്പെക്ടര്ക്ക് ബി ജെ പി നേതാവിന്റെ ക്രൂരമര്ദനം. ഉത്തര്പ്രദേശിലെ മീററ്റിലാണ് സംഭവം. മീററ്റ്- ഡെറാഡൂണ് ബൈപാസിനു സമീപം ബിജെപി കൗണ്സിലറായ മനീഷിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില് ഭക്ഷണം കഴിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനാണ് ക്രൂരമായ മര്ദ്ദനമേറ്റത്. സുഹൃത്തായ അഭിഭാഷകയ്ക്കൊപ്പം പോലീസ് യുണിഫോമിലെത്തിയ ഉദ്യോഗസ്ഥനെ മനീഷ് അടിച്ചു വീഴ്ത്തുന്ന ദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളില് വൈറലായിട്ടുണ്ട്.
ഭക്ഷണമെത്തിക്കാന്‍ താമസിച്ചത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനോട് ഹോട്ടല്‍ ജീവനക്കാരന്‍ തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മനീഷിനെ വിളിച്ചു വരുത്തി. സംസാരിക്കുന്നതിനിടെ മനീഷ് ഉദ്യോഗസ്ഥന്റെ മുഖത്ത് അടിച്ചു വീഴ്ത്തി. തുടര്‍ച്ചയായി മുഖത്തടിയേറ്റ പോലീസുകാരന്‍ നിലത്തു വീഴുന്നതും വീഡിയോയില്‍ കാണാം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലയാതോടെ മനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. അധികാരത്തിന്റെ അഹങ്കാരത്തിലാണ് ഇത്തരം പ്രവൃത്തികള്‍ ബിജെപി നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
വീഡിയോ കാണാം.
#WATCH: BJP Councillor Manish thrashes a Sub-Inspector who came to his (Manish’s) hotel with a lady lawyer and got into an argument with a waiter. The councillor has been arrested. (19.10.18) (Note- Strong Language) pic.twitter.com/aouSxyztSa
— ANI UP (@ANINewsUP) October 20, 2018