ഭരണഘടനയിൽ ബിജെപി മാറ്റം വരുത്തില്ല; നിതിൻ ​ഗഡ്കരി

 ലോക്സഭയിൽ തനിച്ച് ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും ഭരണഘടനയിൽ മാറ്റം വരുത്തില്ല
 | 
nitin gadkari
 

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയിൽ മാറ്റം വരുത്തുക എന്ന കാര്യം ബി.ജെ.പിയുടെ പരി​ഗണനയിയില്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിൻ ​ഗഡ്കരി. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് 400 സീറ്റ് ലഭിച്ചാൽ ഇന്ത്യൻ ഭരണഘടനയിൽ മാറ്റം വരുത്തുമെന്ന ബി.ജെ.പി.  എം.പി. അനന്ത്കുമാർ ഹെഗ്‌ഡെയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ​ഗഡ്കരി. 

ലോക്സഭയിൽ തനിച്ച് ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും ഭരണഘടനയിൽ മാറ്റം വരുത്താൻ ബി.ജെ.പി ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. അനന്തകുമാർ ​ഹെ​ഗ്ഡെയുടെ പരാമർശം ശരിയല്ല. ഇത്തരം പരാമർശങ്ങൾ പൗരൻമാരെ ആശയക്കുഴപ്പത്തിലാക്കുമെന്നും ​അദേഹം പറഞ്ഞു.

 ഹെഗ്‌ഡെയെ തള്ളി ബി.ജെ.പി. നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. അനന്തകുമാർ ഹെഗ്‌ഡെയുടേത് പാർട്ടി നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും ബി.ജെ.പി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ കുറിച്ചു. പ്രസ്താവനയെ കോൺ​ഗ്രസ് രൂക്ഷമായി വിർശിച്ചു.  

കോൺഗ്രസിന്റെ ഭരണകാലത്ത് ഹിന്ദുക്കളെ അടിച്ചമർത്താൻ ലക്ഷ്യമിട്ട് ഭരണഘടനയിൽ അനാവശ്യമായ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും ഇതെല്ലാം മാറ്റിയെടുക്കണമെന്നും ഹെഗ്‌ഡെ പറഞ്ഞിരുന്നു. ഇതിന് ബി.ജെ.പി.ക്ക് ഇപ്പോഴുള്ള ഭൂരിപക്ഷം പോരാ. ഇതിനായി രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. രാജ്യത്തെ മൂന്നിൽ രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പി. ജയിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.