സാമ്പത്തിക തട്ടിപ്പ്; കര്‍ണാടക മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ജനാര്‍ദ്ദന്‍ റെഡ്ഡി അറസ്റ്റില്‍

കര്ണ്ണാടക മുന് മന്ത്രിയും വിവാദ ഖനി വ്യവസായിയുമായ ബിജെപി നേതാവ് ജനാര്ദ്ദന് റെഡ്ഡി പിടിയില്. സാമ്പത്തിക തട്ടിപ്പു കേസിലാണ് റെഡ്ഡി പിടിയിലായത്. ബംഗളൂരു സെന്ട്രല് ക്രൈം ബ്രാഞ്ച് ആണ് റെഡ്ഡിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. റെഡ്ഡിയുടെ സഹായി അലി ഖാനെയും സിബിഐ അറസ്റ്റ് ചെയ്തു.
 | 

സാമ്പത്തിക തട്ടിപ്പ്; കര്‍ണാടക മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ജനാര്‍ദ്ദന്‍ റെഡ്ഡി അറസ്റ്റില്‍

ബംഗളൂരു: കര്‍ണ്ണാടക മുന്‍ മന്ത്രിയും വിവാദ ഖനി വ്യവസായിയുമായ ബിജെപി നേതാവ് ജനാര്‍ദ്ദന്‍ റെഡ്ഡി പിടിയില്‍. സാമ്പത്തിക തട്ടിപ്പു കേസിലാണ് റെഡ്ഡി പിടിയിലായത്. ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആണ് റെഡ്ഡിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. റെഡ്ഡിയുടെ സഹായി അലി ഖാനെയും സിബിഐ അറസ്റ്റ് ചെയ്തു.

മന്ത്രിയായിരിക്കെ സ്വകാര്യ ധനകാര്യ സ്ഥാപനത്തെ തട്ടിപ്പുകേസില്‍ നിന്നും രക്ഷിക്കാന്‍ 18 കോടി കൈപ്പറ്റി എന്നാണ് കേസ്. കേസില്‍ ചോദ്യം ചെയ്യലിനായി റെഡ്ഡി ശനിയാഴ്ച ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായിരുന്നു. ബുധനാഴ്ച മുതല്‍ റെഡ്ഡിക്കായി തെരച്ചില്‍ ആരംഭിച്ചിരുന്നു.

കേസില്‍ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തിലാണ് ഹാജരായത്. ഇന്നലെ വൈകിയും ചോദ്യം ചെയ്യല്‍ തുടര്‍ന്നിരുന്നു. തിങ്കളാഴ്ച റെഡ്ഡി ജാമ്യത്തിനായി അപേക്ഷ നല്‍കും.