രാഹുല്‍ ഗാന്ധിയെ മന്ദബുദ്ധിയെന്ന് അധിക്ഷേപിച്ച് ബിജെപി നേതാവ് സരോജ് പാണ്ഡെ

കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിയെ പരസ്യമായി അധിക്ഷേപിച്ച് ബിജപി ജനറല് സെക്രട്ടറി സരോജ് പാണ്ഡെ. രാഹുല് ഗാന്ധി മന്ദബുദ്ധിയാണെന്നായിരുന്നു സരോജ് പാണ്ഡെയുടെ പ്രസ്താവന. ആര്എസ്എസുകാര്ക്കു നേരെ കേരളത്തിലെ സിപിഎമ്മുകാര് കണ്ണുരുട്ടിയാല് അവ ചൂഴ്ന്നെടുക്കുമെന്ന് മുമ്പ് സരോജ് പാണ്ഡെ പറഞ്ഞിരുന്നു. സോഷ്യല് മീഡിയയില് ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്ന്നിരുന്നു.
 | 

രാഹുല്‍ ഗാന്ധിയെ മന്ദബുദ്ധിയെന്ന് അധിക്ഷേപിച്ച് ബിജെപി നേതാവ് സരോജ് പാണ്ഡെ

റായ്പുര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരസ്യമായി അധിക്ഷേപിച്ച് ബിജപി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ. രാഹുല്‍ ഗാന്ധി മന്ദബുദ്ധിയാണെന്നായിരുന്നു സരോജ് പാണ്ഡെയുടെ പ്രസ്താവന. ആര്‍എസ്എസുകാര്‍ക്കു നേരെ കേരളത്തിലെ സിപിഎമ്മുകാര്‍ കണ്ണുരുട്ടിയാല്‍ അവ ചൂഴ്ന്നെടുക്കുമെന്ന് മുമ്പ് സരോജ് പാണ്ഡെ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

രാഹുല്‍ ഗാന്ധി പല കാര്യങ്ങളും പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, അതിന് ഒരു പ്രായമുണ്ട്. 40 വയസിന് ശേഷവും പഠിക്കാന്‍ കഴിയാത്ത വ്യക്തിയെ വിദ്യാര്‍ഥി എന്ന് വിളിക്കാന്‍ കഴിയില്ല. ഇത്തരക്കാരെ മന്ദബുദ്ധി എന്നാണ് വിളിക്കേണ്ടതെന്നായിരുന്നു സരോജ് പാണ്ഡെയുടെ അധിക്ഷേപം.

രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസ്താവനകള്‍ ഇവര്‍ മുന്‍പ് നടത്തിയിട്ടുണ്ട്. എന്നാല്‍ സരോജ് പാണ്ഡെയുടെ വിവാദ പ്രതികരണങ്ങളോട് രാഹുല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പക്ഷേ ഇത്തവണ ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാക്കളുടെ വ്യക്തി അധിക്ഷേപങ്ങള്‍ സമീപകാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. ഇയിടെ അരുണ്‍ ജെയിറ്റ്‌ലിയും സ്മൃതി ഇറാനിയും പരിഹാസവുമായി രംഗത്ത് വന്നിരുന്നു.