യു.പിയിലെ ബി.ജെ.പി നേതാക്കള് തങ്ങള്ക്കൊപ്പം അണിനിരക്കുമെന്ന് അഖിലേഷ് യാദവ്

ലക്‌നൗ: യു.പിയിലെ ബി.ജെ.പി നേതാക്കള് തങ്ങള്ക്കൊപ്പം അണിനിരക്കുമെന്ന് സമാജ് വാദി പാര്ട്ടി നേതാവ് അഖിലേഷ് യാദവ്. ബിജെപിയുടെ നേതാക്കള് എസ് പിയിലും ബിജെപിയിലും ചേരാന് തയ്യാറാണെന്ന് അറിയിച്ചതായി അഖിലേഷ് ട്വീറ്റ് ചെയ്തു. എസ്പി – ബിഎസ്പി സഖ്യ പ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പി നേതാക്കള് ആശങ്കയിലാണെന്നും അഖിലേഷ് ചൂണ്ടിക്കാണിച്ചു. നേരത്തെ എസ്.പി, ബി.എസ്.പി സഖ്യം യു.പിയില് വലിയ മുന്നേറ്റങ്ങളുണ്ടാക്കില്ലെന്ന് ബി.ജെ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
ശനിയാഴ്ചയാണ് അഖിലേഷും ബഹുജന്‍ സമാജ് വാദി പാര്ട്ടി നേതാവ് മായവാതിയും ചേര്‍ന്ന് സഖ്യം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശില്‍ ആകെയുള്ള 80 ലോക്‌സഭാ സീറ്റുകളില്‍ 38 സീറ്റുകളില്‍ വീതം ഇരുപാര്‍ട്ടികളും മത്സരിക്കുമെന്ന് ഇരുവരും പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിനും ബി.ജെ.പിക്കും സഖ്യം കനത്ത ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം സഖ്യം കാര്യമാക്കുന്നില്ലെന്നും യു.പിയിലെ എല്ലാ സീറ്റുകളിലും മത്സരിക്കാനാണ് തീരുമാനമെന്നും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. യു.പിയില്‍ 2019ല്‍ ശക്തമായ സാന്നിധ്യമായി കോണ്‍ഗ്രസ് മാറുമെന്നും ദേശീയ നേതൃത്വം വിശ്വാസം പ്രകടിപ്പിച്ചു. ബി.ജെ.പിയുടെ ശക്തി കേന്ദ്രത്തില്‍ എസ്.പി, ബി.എസ്.പി സഖ്യം കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് തീര്‍ച്ചയാണ്. ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ സഖ്യത്തിന് പിന്തുണ നല്‍കുമെന്ന് നേരത്തെയും അഖിലേഷ് അവകാശവാദം ഉന്നയിച്ചിരുന്നു.