പ്രമുഖരെ അണിനിരത്തി സീറ്റ് പിടിക്കാന്‍ ബിജെപി; അക്ഷയ് കുമാറും നാനാ പടേക്കറും സ്ഥാനാര്‍ത്ഥികളാകുമെന്ന് സൂചന

സെലിബ്രറ്റികളെ തെരെഞ്ഞെടുപ്പ് രംഗത്തിറക്കി സീറ്റ് പിടിക്കാനുള്ള നീക്കങ്ങള് ബിജെപി ആരംഭിച്ചതായി റിപ്പോര്ട്ട്. ബോളിവുഡ് അഭിനേതാക്കളെയും യുവവ്യവസായികളെയും പത്മ പുരസ്കാര ജേതാക്കളെയും കായിക താരങ്ങളെയും തെരെഞ്ഞെടുപ്പ് രംഗത്തിറക്കാനാണ് ബിജെപി പദ്ധതി. ബോളിവുഡ് താരം അക്ഷയ് കുമാറിനെ പാളയത്തിലെത്തിക്കാന് ബിജെപി ശ്രമങ്ങള് ആരംഭിച്ചതായും വാര്ത്തകളുണ്ട്. ബിജെപിക്ക് വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളിലാവും പ്രമുഖരെ അണിനിരത്തുക.
 | 

പ്രമുഖരെ അണിനിരത്തി സീറ്റ് പിടിക്കാന്‍ ബിജെപി; അക്ഷയ് കുമാറും നാനാ പടേക്കറും സ്ഥാനാര്‍ത്ഥികളാകുമെന്ന് സൂചന

ന്യൂഡല്‍ഹി: സെലിബ്രറ്റികളെ തെരെഞ്ഞെടുപ്പ് രംഗത്തിറക്കി സീറ്റ് പിടിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ആരംഭിച്ചതായി റിപ്പോര്‍ട്ട്. ബോളിവുഡ് അഭിനേതാക്കളെയും യുവവ്യവസായികളെയും പത്മ പുരസ്‌കാര ജേതാക്കളെയും കായിക താരങ്ങളെയും തെരെഞ്ഞെടുപ്പ് രംഗത്തിറക്കാനാണ് ബിജെപി പദ്ധതി. ബോളിവുഡ് താരം അക്ഷയ് കുമാറിനെ പാളയത്തിലെത്തിക്കാന്‍ ബിജെപി ശ്രമങ്ങള്‍ ആരംഭിച്ചതായും വാര്‍ത്തകളുണ്ട്. ബിജെപിക്ക് വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളിലാവും പ്രമുഖരെ അണിനിരത്തുക.

120 ലോക്‌സഭാ മണ്ഡലങ്ങളില്‍ ബിജെപിക്ക് ഇതുവരെ വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഈ മണ്ഡലങ്ങളിലാവും സെലിബ്രിറ്റികളെ അണിനിരത്താന്‍ ശ്രമിക്കുക. പ്രമുഖരായ ബോളിവുഡ് താരങ്ങള്‍ മുതല്‍ സൗത്ത് ഇന്ത്യന്‍ സിനിമാ, കായിക താരങ്ങളുമായി വരെ ബിജെപി ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പാര്‍ട്ടി നേതൃത്വം പുറത്തുവിട്ടിട്ടില്ല. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ പരമാവധി സീറ്റുകള്‍ നേടാനാവും ബിജെപി ശ്രമിക്കുക. ശക്തി കേന്ദ്രങ്ങളിലെ വിജയമാവും നിര്‍ണായകമാവുക.

ഗായകരായ മനോജ് തിവാരി, ബാബുല്‍ സുപ്രിയോ, നടന്മാരായ പരേഷ് റാവല്‍, കിരണ്‍ ഖേര്‍, ഒളിംപിക് ഷൂട്ടിങ് മെഡലിസ്റ്റ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, കോളമിസ്റ്റ് പ്രതാപ് സിന്‍ഹ, മുന്‍സൈനിക മേധാവി വി.കെ.സിങ്, മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിങ്, മുംബൈ പൊലീസ് മുന്‍ കമ്മിഷണര്‍ സത്യപാല്‍ സിങ്, ഉദ്ധിത് രാജ് എന്നിവരാണു കഴിഞ്ഞ വര്‍ഷം മല്‍സരിച്ചു വിജയിച്ച പ്രമുഖര്‍. ഇത്തവണ നടന്‍ അക്ഷയ് കുമാര്‍, അനുപം ഖേര്‍, നാന പടേക്കര്‍ എന്നിവര്‍ പഞ്ചാബ്, ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്ന് മല്‍സരിക്കുമെന്ന് അഭ്യൂഹമുണ്ട്.