ഗുര്‍ദാസ്പൂരിലെ സിറ്റിംഗ് സീറ്റില്‍ പരാജയപ്പെട്ട് ബിജെപി; കോണ്‍ഗ്രസിന് വന്‍ വിജയം

ഗുര്ദാസ്പൂര് ഉപതെരഞ്ഞെടുപ്പില് ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് കോണ്ഗ്രസ്. നാല് തവണ ബിജെപിയുടെ വിനോദ് ഖന്ന വിജയിച്ച മണ്ഡലത്തില് 1,93,219 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്ഗ്രസ് സ്ഥാനാര്ത്ഥി സുനില് ഝാക്കര് വിജയിച്ചത്. വിനോദ് ഖന്നയുടെ മരണത്തേത്തുടര്ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
 | 

ഗുര്‍ദാസ്പൂരിലെ സിറ്റിംഗ് സീറ്റില്‍ പരാജയപ്പെട്ട് ബിജെപി; കോണ്‍ഗ്രസിന് വന്‍ വിജയം

ന്യൂഡല്‍ഹി: ഗുര്‍ദാസ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് കോണ്‍ഗ്രസ്. നാല് തവണ ബിജെപിയുടെ വിനോദ് ഖന്ന വിജയിച്ച മണ്ഡലത്തില്‍ 1,93,219 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ഝാക്കര്‍ വിജയിച്ചത്. വിനോദ് ഖന്നയുടെ മരണത്തേത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഭോവ, പത്താന്‍കോട്ട്, ഗുരുദാസ്പൂര്‍, ദിനനഗര്‍, ഖ്വാദിയന്‍, ഫത്തേഘര്‍ ചുരിയന്‍, ദേര ബാബ നാനാക്, സുജന്‍പൂര്‍, ബടാല തുടങ്ങിയ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഗുര്‍ദാസ്പൂര്‍ ലോക്‌സഭാ മണ്ഡലം. പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൂടിയാണ് ഝാക്കര്‍.

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കുള്ള മറുപടിയാണ് ജനവിധിയെന്ന് ഝാക്കര്‍ പറഞ്ഞു. ഝാക്കറെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അഭിനന്ദിച്ചു.