തണ്ടുലഞ്ഞ് താമര! തെരഞ്ഞെടുപ്പുകളില്‍ രണ്ടിടത്ത് മാത്രം ജയം; കോണ്‍ഗ്രസ് നീക്കം ഫലം കാണുന്നു

വിവിധ സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പുകളില് ബിജെപിക്ക് വന് തിരിച്ചടി. ചെങ്ങന്നൂര് ഉള്പ്പെടെ പതിനൊന്ന് ഇടങ്ങളില് നടന്ന തെരഞ്ഞെടുപ്പില് ഒരിടത്ത് മാത്രമാണ് ബിജെപി വിജയിച്ചത്. ബാക്കി നാലിടങ്ങളില് കോണ്ഗ്രസും ആറ് മണ്ഡലങ്ങളില് മറ്റു പാര്ട്ടികളും വിജയിച്ചു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്ത് വന്നിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം ബിജെപി പാളയത്തില് ആശങ്ക വിതച്ചിട്ടുണ്ട്.
 | 

തണ്ടുലഞ്ഞ് താമര! തെരഞ്ഞെടുപ്പുകളില്‍ രണ്ടിടത്ത് മാത്രം ജയം; കോണ്‍ഗ്രസ് നീക്കം ഫലം കാണുന്നു

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ചെങ്ങന്നൂര്‍ ഉള്‍പ്പെടെ പതിനാല് ഇടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് മാത്രമാണ് ബിജെപി വിജയിച്ചത്. അഞ്ചിടങ്ങളില്‍ കോണ്‍ഗ്രസും ആറ് മണ്ഡലങ്ങളില്‍ മറ്റു പാര്‍ട്ടികളും വിജയിച്ചു. ഒരിടത്ത് ബിജെപി പിന്തുണയോടെ എന്‍ഡിപിപിയും വിജയിച്ചു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്ത് വന്നിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം ബിജെപി പാളയത്തില്‍ ആശങ്ക വിതച്ചിട്ടുണ്ട്.

യുപിയിലെ സിറ്റിംഗ് സീറ്റുകളായിരുന്ന കൈറാനയിലും നൂര്‍പൂരിലും ബിജെപി ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. കൈറാനയില്‍ ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി തബ്‌സും ഹസന്‍ 55000ത്തിലധികം വോട്ടുകള്‍ക്കാണ് വിജയിച്ചിരിക്കുന്നത്. നൂര്‍പൂരില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി നയീമുല്‍ ഹസന്‍ 6211 വോട്ടുകള്‍ക്കു ജയിച്ചു. മരണപ്പെട്ട ബിജെപി എംഎല്‍എ ലോകേന്ദ്ര സിങ്ങിന്റെ ഭാര്യ ആവണി സിങ്ങാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. യോഗി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ ജനവികാരമാണ് ഇവിടെങ്ങളിലെ ഫലം നിര്‍ണയിച്ചതെന്ന് പ്രതിപക്ഷം പറയുന്നു. കോണ്‍ഗ്രസ്-സമാജ്‌വാദി പാര്‍ട്ടി എന്നിവരുടെ പിന്തുണയാണ് കൈറാനയിലെ വിജയത്തിന് പിന്നില്‍. നൂര്‍പൂരില്‍ കോണ്‍ഗ്രസിന്റെ രഹസ്യ പിന്തുണയാണ് സമാജ്‌വാദിയെ ജയിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തണ്ടുലഞ്ഞ് താമര! തെരഞ്ഞെടുപ്പുകളില്‍ രണ്ടിടത്ത് മാത്രം ജയം; കോണ്‍ഗ്രസ് നീക്കം ഫലം കാണുന്നു

കര്‍ണാടകയിലെ രാജരാജേശ്വരി നഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുനിരത്ന 41,162 വോട്ടുകള്‍ക്കു ജയിച്ചു. ബിജെപിയുടെ തുളസി മുനിരാജു ഗൗഡ രണ്ടാം സ്ഥാനത്തും ജെഡിഎസ് സ്ഥാനാര്‍ഥി ജി.എച്ച്. രാമചന്ദ്ര മൂന്നാം സ്ഥാനത്തുമാണ്. ഇവിടെ തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും തെരെഞ്ഞെടുപ്പ് നടന്നത്. നാടകീയ സംഭവങ്ങള്‍ക്ക് ശേഷം കര്‍ണാടകയില്‍ കരുത്ത് തെളിയിക്കുന്നതായിരുന്നു കോണ്‍ഗ്രസ് വിജയം.

പഞ്ചാബിലെ ഷാകോട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹര്‍ദേവ് സിങ് ലാഡ്ഡി ഷെരോവാലിയ 38,802 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഇവിടെ അകാലിദളിന്റെ സിറ്റിംഗ് സീറ്റാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. മഹാരാഷ്ട്രയിലെ പാലുസ് കഡേഗാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിശ്വജീത് പതങ്‌റാവു കദം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇത് കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു. മേഘാലയിലെ അംപതിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിയാനി ഡി ഷീര വിജയിച്ചു. എന്‍പിപിയുടെ ക്ലെമന്റ് ജി. മോമിന്‍ രണ്ടാം സ്ഥാനത്ത്. മേഘാലയയിലെ പ്രതിപക്ഷ നേതാവ് മുകുള്‍ സാങ്മയുടെ മകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിയാനി.

തണ്ടുലഞ്ഞ് താമര! തെരഞ്ഞെടുപ്പുകളില്‍ രണ്ടിടത്ത് മാത്രം ജയം; കോണ്‍ഗ്രസ് നീക്കം ഫലം കാണുന്നു

ഉത്തരാഖണ്ഡിലെ തരാളിയില്‍ ബിജെപി സ്ഥാനാര്‍ഥി മുന്നി ദേവി ഷാ 1,900 വോട്ടുകള്‍ക്കു ജയിച്ചു. ഇത് ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്നു. ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജീത് റാം രണ്ടാമതാണ്. ജാര്‍ഖണ്ഡിലെ ഗോമിയയില്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ ബബിതാ ദേവി 1,344 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇവിടെ ബിജെപി ശക്തമായ പോരാട്ടം കാഴ്ച്ചവെച്ചെങ്കിലും ജെഎംഎം സീറ്റിംഗ് സീറ്റ് വിട്ടു നല്‍കിയില്ല. ബിഹാറിലെ ജോകിഹാത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ഥി ഷാനവാസ് ആലം 38,000ല്‍പ്പരം വോട്ടുകള്‍ക്കു വിജയിച്ചു. ജെഡിയുവിന്റെ മുര്‍ഷിദ് ആലത്തെ പിന്നിലാക്കിയാണ് ഷാനവാസിന്റെ ജയിച്ചുകയറിയത്. മഹാസഖ്യം തകര്‍ത്ത് എന്‍ഡിഎയിലേക്ക് കൂടുമാറിയ നിതീഷ് കുമാറിനെതിരായ വിജയമായിട്ടാണ് ഈ തെരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്.

തണ്ടുലഞ്ഞ് താമര! തെരഞ്ഞെടുപ്പുകളില്‍ രണ്ടിടത്ത് മാത്രം ജയം; കോണ്‍ഗ്രസ് നീക്കം ഫലം കാണുന്നു

ബംഗാളിലെ മഹേഷ്ടലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദുലാല്‍ ചന്ദ്രദാസ് 62,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. സിപിഎം ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യധാരണയുടെ ഫലമാണ് പല വിജയങ്ങളുമെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. 2019ല്‍ ബിജെപിയെ തകര്‍ക്കാനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ വിജയം കാണുകയാണെന്നും വിദഗ്ദ്ധര്‍ കരുതുന്നു.