മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി എം.എല്.എ ക്ക് ചെരുപ്പ് മാല; വീഡിയോ
ഭോപ്പാല്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി എം.എല്.എ ക്ക് ചെരുപ്പ് മാല. ബിജെപി എംഎല്എയും സ്ഥാനാര്ത്ഥിയുമായ ദിലിപ് ശെഖാവത്തിനെയാണ് ചെരുപ്പുമാല അണിയിച്ചത്. നഗദ നഗരത്തില് വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് ഒരാള് അദ്ദേഹത്തെ ചെരുപ്പുമാല അണിയിച്ചത്. നിരവധി പ്രവര്ത്തകര് മാല അണിയിക്കുന്നതിനിടയില് ഒരാള് ചെരുപ്പുമാല അണിയിക്കുകയായിരുന്നു. ഇയാള് ബി.ജെ.പിയുടെ പതാക പതിച്ച തൊപ്പി ധരിച്ചിട്ടുണ്ട്.
ചെരിപ്പുമാല അണിയിച്ചയാളെ ദിലിപ് ശെഖാവത്തും പ്രവര്‍ത്തകരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. സംഭവം ബി.ജെ.പിക്ക് കടുത്ത നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. നവംബര്‍ 28-നാണ് മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
വീഡിയോ കാണാം.
#WATCH: A man greets BJP MLA and candidate Dilip Shekhawat with
a garland of shoes in Madhya Pradesh's Nagada. (19.11.2018) pic.twitter.com/LmYMAaP8Me— ANI (@ANI) November 20, 2018