മായാവതി ആത്മാഭിമാനം ഇല്ലാത്ത സ്ത്രീയെന്ന് ബി.ജെ.പി എംല്‍.എ; വനിതാ കമ്മീഷന്‍ കേസെടുത്തു

ബി.എസ്.പി നേതാവ് മായവതിയെ അധിക്ഷേപിച്ച് ബി.ജെ.പി എം.എല്.എ. മായാവതി ആത്മാഭിമാനമില്ലാത്ത സ്ത്രീയാണെന്നായിരുന്നു ഉത്തര്പ്രദേശിലെ മുഗള്സാരെയ് എം.എല്.എ. സാധ്ന സിംഗ് യു.പിയില് നടന്ന റാലിക്കിടെ ആക്ഷേപിച്ചത്. പ്രസംഗം വിവാദമായതോടെ വനിതാ കമ്മീഷന് സാധ്ന സിംഗിനെതിരെ കേസെടുത്തിട്ടുണ്ട്. ബി.ജെ.പി എം.എല്.എയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ പ്രതികരവുമായി ബി.എസ്.പി നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്.
 | 
മായാവതി ആത്മാഭിമാനം ഇല്ലാത്ത സ്ത്രീയെന്ന് ബി.ജെ.പി എംല്‍.എ; വനിതാ കമ്മീഷന്‍ കേസെടുത്തു

ലഖ്നൗ: ബി.എസ്.പി നേതാവ് മായവതിയെ അധിക്ഷേപിച്ച് ബി.ജെ.പി എം.എല്‍.എ. മായാവതി ആത്മാഭിമാനമില്ലാത്ത സ്ത്രീയാണെന്നായിരുന്നു ഉത്തര്‍പ്രദേശിലെ മുഗള്‍സാരെയ് എം.എല്‍.എ. സാധ്ന സിംഗ് യു.പിയില്‍ നടന്ന റാലിക്കിടെ ആക്ഷേപിച്ചത്. പ്രസംഗം വിവാദമായതോടെ വനിതാ കമ്മീഷന്‍ സാധ്ന സിംഗിനെതിരെ കേസെടുത്തിട്ടുണ്ട്. ബി.ജെ.പി എം.എല്‍.എയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ പ്രതികരവുമായി ബി.എസ്.പി നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്.

മായാവതിക്ക് ആത്മാഭിമാനമില്ല. അവര്‍ നേരത്തെ അപമാനിക്കപ്പെട്ടിരുന്നു. ഇപ്പോഴും അത് നടന്നുകൊണ്ടിരിക്കുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടും അവര്‍ അധികാരത്തിനുവേണ്ടി അന്തസ് കളഞ്ഞുകുളിക്കുകയാണെന്നും മായാവതി സ്ത്രീവര്‍ഗത്തിന് തന്നെ കളങ്കമുണ്ടാക്കിയെന്നും സാധ്ന സിങ് പ്രസംഗത്തില്‍ പറഞ്ഞു. വിഷയത്തില്‍ ഉടന്‍ വിശദീകരണം നല്‍കണമെന്ന് വനിതാ കമ്മീഷന്‍ എം.എല്‍.എയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബി.എസ്.പി-എസ്.പി. സഖ്യം രൂപീകരിച്ചതോടെ ബി.ജെ.പി നേതൃത്വം നിരാശരാണെന്നും തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം കാരണം അവര്‍ക്ക് സമനില തെറ്റിയെന്നും ബി.എസ്.പി. നേതാവ് സതീഷ് ചന്ദ്രമിശ്ര പ്രതികരിച്ചു. ബി.എസ്.പി-എസ്.പി സഖ്യം രൂപീകരിച്ചതോടെ യു.പിയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.