പോലീസ് സ്റ്റേഷനില്‍ കയറി ബിജെപി എം.എല്‍.എയുടെ ഗുണ്ടായിസം; കോണ്‍സ്റ്റബിളിനെ മുഖത്തടിച്ചു
ഭോപാല്‍: ജോലി തടസപ്പെടുത്താന് ശ്രമിച്ച ബന്ധുവിനെ ശകാരിച്ചതിന് ബിജെപി എംഎല്എ പോലീസ് കോണ്സ്റ്റബിളിനെ മുഖത്തടിച്ച് വീഴ്ത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയില് നിന്നുള്ള എംഎല്എ ചമ്പാലാല് ദേവ്ഡയാണു സന്തോഷ് ഇവന്ഡിയെന്ന പൊലീസ് കോണ്സ്റ്റബിളിനെ മര്ദിച്ചത്. പോലീസുകാരനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇയാള് സ്റ്റേഷന് വിട്ടത്.
ബന്ധുവിനെ ശകാരിച്ചത് ചോദ്യം ചെയ്യാന്‍ വെള്ളിയാഴ്ച്ച രാത്രിയോടെ സ്റ്റേഷനിലെത്തിയ ചമ്പാലാല്‍ ദേവ്ഡ പോലീസുകാരോട് സംസാരിക്കുന്നതിനിടയില്‍ കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ചു. അപ്രതീക്ഷതമായി അടിയില്‍ പോലീസുകാരന് പരിക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കോണ്‍സ്റ്റബിള്‍ സന്തോഷ് ഇവന്‍ഡിയെ ആശുപത്രിയില്‍ ചികിത്സ നേടിയിട്ടുണ്ട്. വധഭീഷണി ജോലി തടസുപ്പെടുത്തല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് എംഎല്‍എക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് സൂപ്രണ്ട് അനുഷ്മാന്‍ സിങ് പറഞ്ഞു.