ബിജെപി എംപിയുമായി പറന്നുയര്‍ന്ന ഹെലികോപ്ടറിന് നിയന്ത്രണം നഷ്ടമായി; വീഡിയോ

ബിജെപി എംപിയുമായി പറന്നുയര്ന്ന ഹെലികോപ്ടര് നിയന്ത്രണം വിട്ട് വായുവില് വട്ടംകറങ്ങി.
 | 
ബിജെപി എംപിയുമായി പറന്നുയര്‍ന്ന ഹെലികോപ്ടറിന് നിയന്ത്രണം നഷ്ടമായി; വീഡിയോ

ആല്‍വാര്‍: ബിജെപി എംപിയുമായി പറന്നുയര്‍ന്ന ഹെലികോപ്ടര്‍ നിയന്ത്രണം വിട്ട് വായുവില്‍ വട്ടംകറങ്ങി. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവമുണ്ടായത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ആല്‍വാര്‍ എംപി മഹന്ത് ബാലക്‌നാഥുമായി പറന്നുയര്‍ന്ന ഉടനെ നിയന്ത്രണംവിട്ട ഹെലികോപ്ടര്‍ അന്തരീക്ഷത്തില്‍ കറങ്ങുകയായിരുന്നു. ഉടന്‍തന്നെ പൈലറ്റ് ഹെലികോപ്ടര്‍ നിയന്ത്രണത്തിലാക്കുകയും ലാന്‍ഡ് ചെയ്യാതെ തന്നെ യാത്ര തുടരുകയുമായിരുന്നു.

സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. എംപിയെ യാത്രയാക്കാന്‍ വന്നവര്‍ കൈവീശിക്കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ഹെലികോപ്ടര്‍ ചുഴിയില്‍പ്പെട്ടതുപോലെ കറങ്ങാന്‍ തുടങ്ങിയത്. സംഭവത്തിന്റെ ഗൗരവം ആളുകള്‍ക്ക് മനസിലാകുമ്പോഴേക്കും പൈലറ്റിന് നിയന്ത്രണം ലഭിച്ചിരുന്നു.

വീഡിയോ കാണാം