പശുവിന്റെ കുത്തേറ്റ ബി.ജെ.പി എം.പിയുടെ നില അതീവ ഗുരുതരം

പശുവിന്റെ കുത്തേറ്റ ബി.ജെ.പി എം.പിയുടെ നില അതീവ ഗുരുതരം. ബിജെപിയുടെ പഠാനില് നിന്നുള്ള എംപിയായ ലീലാധര് വഗേലയ്ക്കാണ് കഴിഞ്ഞ ദിവസം പശുവിന്റെ കുത്തേറ്റത്. തെരുവില് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പശു വഗേലയെ ഇടിച്ച് വീഴുത്തുകയായിരുന്നു. വാരിയെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ എംപിയെ ഉടന് ആശുപത്രിയിലെത്തിച്ചു. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളും പരിക്ക് ഗുരുതരമാകാന് കാരണമായതായി ഡോക്ടര്മാര് പറഞ്ഞു.
 | 

പശുവിന്റെ കുത്തേറ്റ ബി.ജെ.പി എം.പിയുടെ നില അതീവ ഗുരുതരം

ഗാന്ധിനഗര്‍: പശുവിന്റെ കുത്തേറ്റ ബി.ജെ.പി എം.പിയുടെ നില അതീവ ഗുരുതരം. ബിജെപിയുടെ പഠാനില്‍ നിന്നുള്ള എംപിയായ ലീലാധര്‍ വഗേലയ്ക്കാണ് കഴിഞ്ഞ ദിവസം പശുവിന്റെ കുത്തേറ്റത്. തെരുവില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പശു വഗേലയെ ഇടിച്ച് വീഴുത്തുകയായിരുന്നു. വാരിയെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ എംപിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളും പരിക്ക് ഗുരുതരമാകാന്‍ കാരണമായതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ഗാന്ധിനഗറിലെ അപ്പോളോ ആശുപത്രിയിലാണ് എം.പിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിരവധി പ്രവര്‍ത്തകരാണ് എം.പിയെ കാണാന്‍ ആശുപത്രി പരിസരത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്. നേരത്തെ ഗുജറാത്തിലെ തെരുവു പശു ശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.