രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങള്‍ വിജയം കാണുന്നു; രാജസ്ഥാനില്‍ ബി.ജെ.പി എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ലോക്സഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പിയില് കൊഴിഞ്ഞുപോക്ക് തുടരുന്നു. രാജസ്ഥാനില് നിന്നുള്ള ബിജെപി എംപിയും മുന് ഡിജിപിയുമായ ഹരീഷ് മീണ കോണ്ഗ്രസില് ചേര്ന്നു. 2014ല് ബി.ജെ.പി അംഗമായ ഹരീഷ് മീണയുടെ നീക്കം പാര്ട്ടിക്ക് കനത്ത ആഘാതമാണെന്നാണ് റിപ്പോര്ട്ടുകള്. കിഴക്കന് രാജസ്ഥാനില് മീണ വിഭാഗത്തിന് നിര്ണായക സ്വാധീനമുണ്ട്. ഇതോടെ ബി.ജെ.പിക്ക് രാജസ്ഥാനില് മുന്തൂക്കം നഷ്ടപ്പെടുമെന്ന് ഏറക്കുറെ ഉറപ്പായി.
 | 
രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങള്‍ വിജയം കാണുന്നു; രാജസ്ഥാനില്‍ ബി.ജെ.പി എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ജയ്പുര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപിയും മുന്‍ ഡിജിപിയുമായ ഹരീഷ് മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2014ല്‍ ബി.ജെ.പി അംഗമായ ഹരീഷ് മീണയുടെ നീക്കം പാര്‍ട്ടിക്ക് കനത്ത ആഘാതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ രാജസ്ഥാനില്‍ മീണ വിഭാഗത്തിന് നിര്‍ണായക സ്വാധീനമുണ്ട്. ഇതോടെ ബി.ജെ.പിക്ക് രാജസ്ഥാനില്‍ മുന്‍തൂക്കം നഷ്ടപ്പെടുമെന്ന് ഏറക്കുറെ ഉറപ്പായി.

ഹരീഷ് മീണയുടെ സഹോദരന്‍ നമോ നാരായണ്‍ മീണ കോണ്‍ഗ്രസ് നേതാവാണ്. ഇരുവരും ഒന്നിക്കുന്നതോടെ വലിയ കിഴക്കന്‍ രാജസ്ഥാനില്‍ നിര്‍ണായക മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് കഴിയും. 2009-13 കാലഘട്ടത്തില്‍ പോലീസ് മേധാവിയായിരുന്നു ഹരീഷ് മീണ. ബി.ജെ.പി വിടാനുണ്ടായ കാരണത്തെക്കുറിച്ച് സംസാരിക്കാന്‍ മീണ തയ്യറായിട്ടില്ല.

മീണയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നു മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗലോട്ട് പ്രതികരിച്ചു. ബി.ജെ.പിയില്‍ നിന്ന് പ്രധാനപ്പെട്ട പല നേതാക്കളും കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി നേരിട്ടാണ് നേതൃത്വം നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനങ്ങള്‍ നിര്‍ണായക സഖ്യങ്ങള്‍ രൂപികരിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.