ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് യുദ്ധമുണ്ടാവുമെന്ന് ബി.ജെ.പി പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി പവന്‍ കുമാര്‍

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്പ് യുദ്ധമുണ്ടാവുമെന്ന് നേരത്തെ ബി.ജെ.പി വെളിപ്പെടുത്തിയിരുന്നതായി നടനും ജന സേനാ പാര്ട്ടി നേതാവുമായി പവന് കുമാര്. ആന്ധ്രയിലെ കപട ജില്ലയില് നടന്ന റാലിയില് പങ്കെടുക്കവെയാണ് പവന് കുമാര് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് വര്ഷം മുന്പ് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്ക്കുന്ന് സമയത്ത് യുദ്ധമുണ്ടാകുമെന്ന് ബി.ജെ.പി പറഞ്ഞിരുന്നു. നിലവില് രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അപ്പോള് ഊഹിക്കാമല്ലോയെന്നും പവന് കുമാര് പറഞ്ഞു.
 | 
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് യുദ്ധമുണ്ടാവുമെന്ന് ബി.ജെ.പി പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി പവന്‍ കുമാര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് യുദ്ധമുണ്ടാവുമെന്ന് നേരത്തെ ബി.ജെ.പി വെളിപ്പെടുത്തിയിരുന്നതായി നടനും ജന സേനാ പാര്‍ട്ടി നേതാവുമായി പവന്‍ കുമാര്‍. ആന്ധ്രയിലെ കപട ജില്ലയില്‍ നടന്ന റാലിയില്‍ പങ്കെടുക്കവെയാണ് പവന്‍ കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുദ്ധമുണ്ടാകുമെന്ന് രണ്ട് വർഷം മുൻപ് തന്നെ ബി.ജെ.പി എന്നോട് പറഞ്ഞിരുന്നു. അപ്പോൾ കാര്യങ്ങൾ നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളുവെന്ന് പവൻ കുമാർ പറഞ്ഞു.

യുദ്ധമുണ്ടായാല്‍ ഇന്ത്യക്കും പാകിസ്ഥാനും നികത്താനാവാത്ത നഷ്ടങ്ങളുണ്ടാകുമെന്ന് തീര്‍ച്ചയാണ്. ബി.ജെ.പിക്ക് മാത്രം കുത്തകവാശം നിലനില്‍ക്കുന്ന ഒന്നല്ല രാജ്യസ്‌നേഹമെന്നും പവന്‍ കുമാര്‍ കുറ്റപ്പെടുത്തി. ബി.ജെ.പിയേക്കാള്‍ പത്ത് മടങ്ങ് രാജ്യസ്‌നേഹം മനസില്‍ സൂക്ഷിക്കുന്നവരാണ് നമ്മളെന്നും പവന്‍ കുമാര്‍ വ്യക്തമാക്കി. നേരത്തെ എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമായിട്ടാണ് ജന സേന പ്രവര്‍ത്തിച്ചിരുന്നത്. രാഷ്ട്രീയ കാരണങ്ങളാല്‍ പിന്നീട് സഖ്യം വേര്‍പെടുകയായിരുന്നു.

രാജ്യത്തെ വര്‍ഗീയ കലാപത്തിലേക്ക് തള്ളിവിടുന്ന എല്ലാ ശ്രമങ്ങളെയും ജന സേന പ്രവര്‍ത്തകരെന്ന് നിലയില്‍ നാം പരാജയപ്പെടുത്തണമെന്ന് പവന്‍ കുമാറിന്റെ സഹോദരനും നടനുമായി ചിരഞ്ജിവിയും ആവശ്യപ്പെട്ടു. മുസ്ലീങ്ങള്‍ രാജ്യസ്‌നേഹികളാണെന്ന് പ്രത്യേകം തെളിയിക്കേണ്ടതില്ല. അവര്‍ക്കും നമ്മുടെ രാജ്യത്ത് ജീവിക്കാന്‍ തുല്യ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനിലെ ഹിന്ദുക്കളുടെ അവസ്ഥയെന്താണെന്ന് എനിക്കറിയില്ല പക്ഷേ ഇവിടുള്ള മുസ്ലിങ്ങള്‍ രാജ്യത്ത് ഹൃദയത്തില്‍ തന്നെയാണ് ജീവിക്കുന്നതെന്നും ചിരഞ്ജീവി പറഞ്ഞു. ഇന്ത്യയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന അസ്‌റുദ്ദീന്‍ ഒരു മുസ്ലിമായിരുന്നു ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുല്‍ കലാം മുസ്ലിമായിരുന്നു അത്ുകൊണ്ട് അവര്‍ നമ്മുടെ ഹൃദയത്തിലാണെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നും ചിരഞ്ജീവി കൂട്ടിച്ചേര്‍ത്തു.