വാജ്‌പേയിയുടെ പേര് ബി.ജെ.പി നേതാക്കള്‍ ദുരുപയോഗം ചെയ്യുന്നതായി മരുമകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അദ്ധ്യക്ഷന് അമിത് ഷാ, ചത്തീസ്ഗഢ് മുഖ്യമന്ത്രി രമണ് സിങ് എന്നിവര്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന് പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ മരുമകള് കരുണ ശുക്ല. ബി.ജെ.പി നേതാക്കള് വാജ്പേയിയുടെ പേര് ദുരുപയോഗം ചെയ്യുന്നതായും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതായും കരുണ ആരോപിക്കുന്നു. കരുണയുടെ വാക്കുകള് സമൂഹ മാധ്യമങ്ങളില് വൈറലായിട്ടുണ്ട്.
 | 

വാജ്‌പേയിയുടെ പേര് ബി.ജെ.പി നേതാക്കള്‍ ദുരുപയോഗം ചെയ്യുന്നതായി മരുമകള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ, ചത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ് എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ മരുമകള്‍ കരുണ ശുക്ല. ബി.ജെ.പി നേതാക്കള്‍ വാജ്‌പേയിയുടെ പേര് ദുരുപയോഗം ചെയ്യുന്നതായും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതായും കരുണ ആരോപിക്കുന്നു. കരുണയുടെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ബി.ജെ.പി നേതാക്കള്‍ക്കെതിരെയുള്ള ആരോപണം അണികള്‍ക്കിടയില്‍ വലിയ ചേരിതിരിവ് ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്നതിന് ശേഷം ബി.ജെ.പി ഒരിക്കല്‍ പോലും വാജ്പേയിയുടെ പേര് ഉച്ചരിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി വാജ്പേയിയുടെ പേര് പരമാര്‍ശിച്ചത് സ്വാതന്ത്ര്യ ദിനത്തിലാണെന്നും കരുണ പറയുന്നു.

മുന്‍ ബി.ജെ.പി നേതാവും ലോക്സഭാംഗവുമായിരുന്ന കരുണ ശുക്ല2013 ല്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. വാജ്പേയിയുടെ വിലാപയാത്രയില്‍ മോദി 5 കിലോമീറ്റര്‍ നടന്നതിന് പകരം വാജ്പേയിയുടെ ആശയങ്ങള്‍ മുറുകെപ്പിടിച്ച് രണ്ട് അടി നടക്കുകയാണ് വേണ്ടതെന്ന് കരുണ ചൂണ്ടികാണിച്ചു. ബിജെപിയുടെ ഐതിഹാസികനായ നേതാവായിട്ടാണ് വാജ്‌പേയി അറിയപ്പെടുന്നത്. എന്നാല്‍ മോഡി അധികാരത്തിലെത്തിയ ശേഷം വാച്ച്‌പേയി, എല്‍.കെ അഡ്വാനി തുടങ്ങിയ നേതാക്കന്മാരെ മനപൂര്‍വ്വം പുറത്താക്കാന്‍ ശ്രമിക്കുന്നതായി ചിലര്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.