ത്രിപുരയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വ്യാപക അക്രമം; സിപിഎം ചരിത്ര സ്മാരകങ്ങള്‍ തകര്‍ത്തു

സിപിഎമ്മിനെതിരെ ത്രിപുരയില് അട്ടിമറി വിജയം സ്വന്തമാക്കിയതിനു ശേഷം സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ട് ബിജെപി. സിപിഎം പ്രവര്ത്തകരുടെ വീടിന് നേരെയും പാര്ട്ടി ഓഫീസുകളും വ്യാപകമായി അക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബലോണിയയില് സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ബിജെപി അനുകൂലികള് ബുള്ഡോസര് ഉപയോഗിച്ച് തകര്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള് പുറത്ത് വന്നു. എന്നാല് അക്രമത്തിന്റെ ഉത്തരവാദിത്വം ബിജെപി നിഷേധിച്ചു.
 | 

ത്രിപുരയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വ്യാപക അക്രമം; സിപിഎം ചരിത്ര സ്മാരകങ്ങള്‍ തകര്‍ത്തു

സിപിഎമ്മിനെതിരെ ത്രിപുരയില്‍ അട്ടിമറി വിജയം സ്വന്തമാക്കിയതിനു ശേഷം സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ട് ബിജെപി. സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെയും പാര്‍ട്ടി ഓഫീസുകളും വ്യാപകമായി അക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ബിജെപി അനുകൂലികള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. എന്നാല്‍ അക്രമത്തിന്റെ ഉത്തരവാദിത്വം ബിജെപി നിഷേധിച്ചു.

ത്രിപുരയിലെ സിപിഎം ദുര്‍ഭരണത്തില്‍ നിന്നുണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് അക്രമങ്ങള്‍ നടക്കുന്നതെന്നാണ് ബിജെപിയുടെ വാദം. അതേസമയം സിപിഎം ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ അക്രമികള്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നത് വ്യക്തമായി കേള്‍ക്കാം. അക്രമത്തെ സിപിഎം കേന്ദ്രങ്ങള്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. നേരത്തെ ലെനിന്റെ പ്രതിമ തകര്‍ത്ത ബുള്‍ഡോസര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

അക്രമം നടത്തിയവരില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 60 അംഗ നിയമസഭയിലെ 59 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 43 സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി-പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) സഖ്യം സംസ്ഥാന ഭരണം പിടിച്ചത്. 2013ല്‍ 49 സീറ്റ് നേടിയ സി.പി.ഐ.എമ്മിന് 16 സീറ്റ് മാത്രമേ നേടാനായുള്ളൂ.