തമിഴ്‌നാട് കാഞ്ചീപുരം ക്ഷേത്രത്തിനടുത്ത് സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു
സ്ഫോടനം തീവ്രവാദ ഭീഷണിയുമായി ബന്ധമില്ലെന്നാണ് പോലീസിന്റെ നിഗമനം.
Aug 26, 2019, 17:40 IST
| 
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് ക്ഷേത്രത്തിന് സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപെട്ടു. സൂര്യ, ദിലീപ് രാഘവന്‍ എന്നിവരാണ് കൊല്ലപെട്ടത്. മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം സ്‌ഫോടനം തീവ്രവാദ ഭീഷണിയുമായി ബന്ധമില്ലെന്നാണ് പോലീസിന്റെ നിഗമനം. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
ഉന്നത പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗദ്ധര്‍ പരിശോധന നടത്തുകയാണ്. ഗംഗയമന്‍ കോവിനു പിന്നിലെ കുളം വൃത്തിയാക്കുമ്പോള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴാണു സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ട രണ്ടുപേരും പ്രദേശവാസികളാണ്.