തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

തൃണമൂല് കോണ്ഗ്രസ് പാര്ട്ടി ഓഫീസില് നടന്ന സ്ഫോടനത്തില് ഒരാള് കൊല്ലപ്പെട്ടു. ബംഗാളില് വെസ്റ്റ് മിട്നാപൂര് ജില്ലയിലെ പാര്ട്ടി ഓഫീസിലാണ് സ്ഫോടനം നടന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പരിക്കേറ്റ അഞ്ച് പേരെ സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
 | 

തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബംഗാളില്‍ വെസ്റ്റ് മിട്നാപൂര്‍ ജില്ലയിലെ പാര്‍ട്ടി ഓഫീസിലാണ് സ്ഫോടനം നടന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പരിക്കേറ്റ അഞ്ച് പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്‌ഫോടനം നടക്കുന്ന സമയത്ത് വെസ്റ്റ് മിട്നാപൂര്‍ ജില്ലയിലെ പാര്‍ട്ടി ഓഫീസില്‍ 10 ലധികം ആളുകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉഗ്ര സ്‌ഫോടനത്തില്‍ പാര്‍ട്ടി ഓഫീസ് പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. അതേസമയം ഓഫീസിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

ബിജെപിയുമായും ഇതര സംഘടനതകളുമായും തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ നിരവധി സംഭവങ്ങള്‍ സമീകാലത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാഷ്ട്രീയ ആക്രമണമാണോ നടന്നതെന്ന് സ്ഥിരീകരിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കാര്യങ്ങള്‍ക്ക് വ്യക്തത കൈവന്നിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പ്രദ്യുത് ഘോഷ് വ്യക്തമാക്കിയിട്ടുണ്ട്.