അഭിപ്രായം പറയുന്നവരെ ഇല്ലാതാക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് ബോംബെ ഹൈക്കോടതി

അഭിപ്രായങ്ങള് പറയുകയും സിനിമകള് നിര്മ്മിക്കുകയും ചെയ്യുന്നവരെ ഇല്ലാതാക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്ക്കുന്നതെന്ന് ബോംബെ ഹൈക്കോടതി. പരസ്യമായ വധഭീഷണിയാണ് ഇവര്ക്കെതിരെ മുഴക്കപ്പെടുന്നത്. രാജ്യം എങ്ങോട്ടാണ് പോകുന്നതെന്നും കോടതി ചോദിച്ചു. പദ്മാവതി എന്ന സിനിമക്കെതിരെ ഉണ്ടായ പ്രക്ഷോഭങ്ങള്ക്കിടെ ദീപിക പദുക്കോണിനെതിരെ ഉയര്ന്ന വധഭീഷണിയും വധിക്കുന്നവര്ക്ക് പാരിതോഷികം പ്രഖ്യാപിച്ച സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്ശം.
 | 

അഭിപ്രായം പറയുന്നവരെ ഇല്ലാതാക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: അഭിപ്രായങ്ങള്‍ പറയുകയും സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നവരെ ഇല്ലാതാക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് ബോംബെ ഹൈക്കോടതി. പരസ്യമായ വധഭീഷണിയാണ് ഇവര്‍ക്കെതിരെ മുഴക്കപ്പെടുന്നത്. രാജ്യം എങ്ങോട്ടാണ് പോകുന്നതെന്നും കോടതി ചോദിച്ചു. പദ്മാവതി എന്ന സിനിമക്കെതിരെ ഉണ്ടായ പ്രക്ഷോഭങ്ങള്‍ക്കിടെ ദീപിക പദുക്കോണിനെതിരെ ഉയര്‍ന്ന വധഭീഷണിയും വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്‍ശം.

മറ്റൊരു രാജ്യത്തും കലാകാരന്‍മാര്‍ക്കെതിരെ വധഭീഷണി മുഴക്കുകയും കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമില്ല. ഒരു സിനിമ ഭീഷണികള്‍ മൂലം പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെ വരുന്നത് പരിതാപകരമാണ്. അഭിപ്രായം പറയുന്നവരെ ഇല്ലാതാക്കിക്കൊണ്ട് എത് അവസ്ഥയിലേക്കാണ് നാം പോകുന്നതെന്നും ജസ്റ്റിസുമാരായ എസ്.സി.ധര്‍മാധികാരി, ഭാരതി ദാംേ്രഗ എന്നിവരുടെ ബഞ്ച് ചോദിച്ചു.

പദ്മാവതി തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വരെ പറയുന്നത് ഒരുതരത്തിലുള്ള സെന്‍സര്‍ഷിപ്പാണ്. സ്വാധീനമുള്ളവര്‍ക്കു പോലും ഇതിന് വിധേയരാകേണ്ടി വരുന്നുണ്ടെങ്കില്‍ രാജ്യത്തെ പാവപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കുമെന്നും കോടതി ചോദിച്ചു. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.