കാമുകന്‍മാര്‍ തമ്മില്‍ പൊതുനിരത്തില്‍ ഏറ്റുമുട്ടി; ഇരുവരെയും ഇനി വേണ്ടെന്ന് യുവതി

കാമുകന്മാര് തമ്മില് പൊതുനിരത്തില് ഏറ്റുമുട്ടിയതോടെ യുവതി മറ്റൊരാള്ക്കൊപ്പം പോയി. ബംഗളൂരുവിലാണ് നാടകീയമായ സംഭവം. ഗാര്മെന്റ് ഫാക്ടറി ജീവനക്കാരിയായ ശശികലയെന്ന യുവതിയുടെ രണ്ട് കാമുകന്മാരാണ് പൊതുനിരത്തില് ഏറ്റുമുട്ടിയത്. പ്രശ്നം വഷളായാതോടെ പോലീസ് ഇടപെട്ട് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. മധ്യസ്ഥ ചര്ച്ചയില് ഇരുവരോടുമൊപ്പം പോകാന് താല്പ്പര്യമില്ലെന്ന് യുവതി വ്യക്തമാക്കി. തുടര്ന്ന് സുഹൃത്തിനോടൊപ്പമാണ് ശശികല സ്റ്റേഷന് വിട്ടത്.
 | 

കാമുകന്‍മാര്‍ തമ്മില്‍ പൊതുനിരത്തില്‍ ഏറ്റുമുട്ടി; ഇരുവരെയും ഇനി വേണ്ടെന്ന് യുവതി

ബംഗളൂരു: കാമുകന്‍മാര്‍ തമ്മില്‍ പൊതുനിരത്തില്‍ ഏറ്റുമുട്ടിയതോടെ യുവതി മറ്റൊരാള്‍ക്കൊപ്പം പോയി. ബംഗളൂരുവിലാണ് നാടകീയമായ സംഭവം. ഗാര്‍മെന്റ് ഫാക്ടറി ജീവനക്കാരിയായ ശശികലയെന്ന യുവതിയുടെ രണ്ട് കാമുകന്‍മാരാണ് പൊതുനിരത്തില്‍ ഏറ്റുമുട്ടിയത്. പ്രശ്‌നം വഷളായാതോടെ പോലീസ് ഇടപെട്ട് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. മധ്യസ്ഥ ചര്‍ച്ചയില്‍ ഇരുവരോടുമൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്ന് യുവതി വ്യക്തമാക്കി. തുടര്‍ന്ന് സുഹൃത്തിനോടൊപ്പമാണ് ശശികല സ്റ്റേഷന്‍ വിട്ടത്.

കഴിഞ്ഞ വര്‍ഷം മുതല്‍ ചികാബിദാരുകല്‍ മൂര്‍ത്തി എന്നയാള്‍ക്കൊപ്പമായിരുന്നു ശശികല ജീവിച്ചിരുന്നത്. ഇവര്‍ വിവാഹിതരായിരുന്നില്ല. എന്നാല്‍ സമീപകാലത്ത് ഗാര്‍മെന്റ് ഫാക്ടറിയിലെ ഡ്രൈവറുമായി അടുപ്പത്തിലായ ശശികലയുമായി ചികാബിദാരുകല്‍ മൂര്‍ത്തി പിരിയാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഫാക്ടറി ഡ്രൈവറായ സിദ്ധാരാജുവിനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുള്ളതായി യുവതി പറഞ്ഞതായി പോലീസ് പറയുന്നു. സിദ്ധാരാജുവിനെയും ശശികലയെയും ബംഗളൂരു-നെലമംഗല ഹൈവേയിലെ ഒരു ബസ് സ്റ്റാന്റില്‍ ഒന്നിച്ചു കണ്ട ചികാബിദാരുകല്‍ മൂര്‍ത്തിയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

സിദ്ധാരാജുവിനെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത മൂര്‍ത്തിയെ നാട്ടുകാരാണ് പിടിച്ചു മാറ്റിയത്. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂവരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ശശികല ഇരുവരുമായി ബന്ധം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് പോലീസിനെ അറിയിച്ചിട്ടുണ്ട്.