ശമ്പളം കൊടുക്കാന്‍ പണമില്ല; റാഫേല്‍ കരാര്‍ നിഷേധിക്കപ്പെട്ട ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് 1000 കോടി കടം വാങ്ങുന്നു

ഹിന്ദുസ്ഥാന് എയറോനോട്ടിക്സ് ലിമിറ്റഡ് ജീവനക്കാര്ക്ക് ശമ്പളം നല്കാന് 1000 കോടി രൂപ കടം വാങ്ങുന്നു. വര്ഷങ്ങള്ക്കു ശേഷം ആദ്യമായാണ് പൊതുമേഖലാ പ്രതിരോധ കമ്പനിയായ എച്ച്എഎല് വായ്പ വാങ്ങുന്നത്. ഏപ്രില് വരെ പ്രവര്ത്തിക്കാനുള്ള പണം മാത്രമേ കമ്പനിക്ക് ഇപ്പോള് കൈവശമുള്ളു എന്നാണ് റിപ്പോര്ട്ട്. പര്ച്ചേസുകള് നടത്താനോ മുമ്പ് വാങ്ങിയവയുടെ പണം കൊടുക്കാനോ കമ്പനിക്ക് നിലവില് ഫണ്ടില്ല.
 | 
ശമ്പളം കൊടുക്കാന്‍ പണമില്ല; റാഫേല്‍ കരാര്‍ നിഷേധിക്കപ്പെട്ട ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് 1000 കോടി കടം വാങ്ങുന്നു

ബംഗളൂരു: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 1000 കോടി രൂപ കടം വാങ്ങുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് പൊതുമേഖലാ പ്രതിരോധ കമ്പനിയായ എച്ച്എഎല്‍ വായ്പ വാങ്ങുന്നത്. ഏപ്രില്‍ വരെ പ്രവര്‍ത്തിക്കാനുള്ള പണം മാത്രമേ കമ്പനിക്ക് ഇപ്പോള്‍ കൈവശമുള്ളു എന്നാണ് റിപ്പോര്‍ട്ട്. പര്‍ച്ചേസുകള്‍ നടത്താനോ മുമ്പ് വാങ്ങിയവയുടെ പണം കൊടുക്കാനോ കമ്പനിക്ക് നിലവില്‍ ഫണ്ടില്ല.

എച്ച്എഎലിന്റെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യന്‍ വ്യോമസേനയാണ്. 2017 മുതല്‍ വ്യോമസേന കമ്പനിക്ക് നല്‍കാനുള്ള തുക 15,700 കോടി രൂപ വരും. ഈ പണം ലഭിക്കാത്തതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. മാര്‍ച്ച് 31 ഓടെ ഈ തുക 20,000 കോടിയായി മാറുമെന്നാണ് കണക്ക്. 2017 സെപ്റ്റംബറിന് ശേഷം 2000 കോടി രൂപ മാത്രമാണ് എയര്‍ഫോഴ്‌സ് നല്‍കിയിട്ടുള്ളത്. ആര്‍മി, നേവി, കോസ്റ്റ്ഗാര്‍ഡ് എന്നിവയും വവലിയ തുകകള്‍ നല്‍കാനുണ്ട്.

ഒക്ടോബറിലെ കണക്കനുസരിച്ച് 1000 കോടി രൂപ മാത്രമേ കമ്പനിക്ക് കൈവശമുണ്ടായിരുന്നുള്ളു. മൂന്നു മാസം പ്രവര്‍ത്തിക്കാനും 29,000 ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും മാത്രമേ ഇത് തികയൂ. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ 6000 കോടി രൂപയുടെ ബാധ്യത കമ്പനിക്കുണ്ടാകുമെന്നാണ് എച്ചഎഎല്‍ സിഎംഡി ആര്‍.മാധവന്‍ പറയുന്നത്.

എച്ച്എഎലിന് സാമ്പത്തികമായി ഏറെ നേട്ടമുണ്ടാകാന്‍ സാധ്യത നല്‍കുമായിരുന്ന റാഫേല്‍ കരാറാണ് റിലയന്‍സിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. മേഖലയില്‍ പ്രവൃത്തിപരിചയമുള്ള കമ്പനിയെ ഒഴിവാക്കിയത് എച്ച്എഎലിനെ തകര്‍ക്കാനാണെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതു കൂടാതെയാണ് സൈനിക വിഭാഗങ്ങള്‍ നല്‍കാനുള്ള ശതകോടികള്‍ കമ്പനിക്ക് നിഷേധിക്കപ്പെടുന്നത്.