ബി.ജെ.പി ഒരിക്കലും തിരിച്ചുവരരുത്, ഞങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; മായാവതി

ബി.ജെ.പിയെ അധികാരത്തില് നിന്ന് താഴെ ഇറക്കാന് മധ്യപ്രദേശിലും വേണ്ടി വന്നാല് രാജസ്ഥാനിലും കോണ്ഗ്രസിന് പിന്തുണ നല്കുമെന്ന് ബി.എസ്.പി നേതാവ് മായാവതി. ബി.എസ്.പിയുടെ പിന്തുണ ലഭിച്ചാല് മധ്യപ്രദേശില് സര്ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷത്തിലെത്താന് കോണ്ഗ്രസിന് സാധിക്കും. മധ്യപ്രദേശില് നാല് സ്വതന്ത്രരും കോണ്ഗ്രസിന് ഒപ്പം ചേരുമെന്നാണ് റിപ്പോര്ട്ടുകള്. ഇതോടെ മധ്യപ്രദേശില് കോണ്ഗ്രസ് ഭരണം ഏതാണ്ട് ഉറപ്പായി.
 | 
ബി.ജെ.പി ഒരിക്കലും തിരിച്ചുവരരുത്, ഞങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; മായാവതി

ഭോപ്പാല്‍: ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാന്‍ മധ്യപ്രദേശിലും വേണ്ടി വന്നാല്‍ രാജസ്ഥാനിലും കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് ബി.എസ്.പി നേതാവ് മായാവതി. ബി.എസ്.പിയുടെ പിന്തുണ ലഭിച്ചാല്‍ മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷത്തിലെത്താന്‍ കോണ്‍ഗ്രസിന് സാധിക്കും. മധ്യപ്രദേശില്‍ നാല് സ്വതന്ത്രരും കോണ്‍ഗ്രസിന് ഒപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം ഏതാണ്ട് ഉറപ്പായി.

ജനങ്ങളുടെ മനസിലുള്ള ബി.ജെ.പി വിരുദ്ധ മനോഭാവം വെളിച്ചത്ത് കൊണ്ടുവന്ന തെരഞ്ഞെടുപ്പ് ഫലമാണിത്. ഞങ്ങള്‍ ബി.ജെ.പിയെ തോല്‍പ്പിക്കുകയെന്ന അജണ്ടയോടെയാണ് ഇത്തവണ മത്സരിച്ചത്. ചത്തിസ്ഗഢിലും രാജസ്ഥാനിലും മധ്യപ്രദേശിലും മികച്ച മുന്നേറ്റം നടത്താന്‍ ബി.എസ്.പിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ മൂന്ന് സംസ്ഥാനങ്ങളിലും പൂര്‍ണ്ണമായും ജനങ്ങള്‍ ബിജെപിക്കെതിരായിരുന്നു. ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ മൂലം മറ്റ് പോംവഴികളില്ലാത്തതിനാലാണ് ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. മായാവതി പറഞ്ഞു.

ബി.ജെ.പിയെ അധികാരം കൈയ്യാളുന്നതില്‍ നിന്ന് തടയുകയെന്നത് ഞങ്ങളുടെ പ്രഖ്യാപിത അജണ്ടയാണ്. അതിനാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനൊപ്പമാണ്. ആവശ്യമെങ്കില്‍ രാജസ്ഥാനിലും കോണ്‍ഗ്രസിനൊപ്പം നില്‍ക്കും. ബി.ജെ.പി ഒരിക്കലും തിരിച്ചു വരരുത്. അതിനാവശ്യമായ രാഷ്ട്രീയ നീക്കങ്ങള്‍ ബി.എസ്.പി നടത്തുമെന്നും മായാവതി പറഞ്ഞു.

രാജസ്ഥാനിലും മധ്യപ്രദേശിലും ബി.എസ്.പിയുടെ പിന്തുണ കോണ്‍ഗ്രസിന് നിര്‍ണായകമായിരുന്നു. നേരത്തെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായി നിലകൊള്ളാന്‍ ആവശ്യമായ സഹകരണങ്ങള്‍ നടത്തുമെന്നും കോണ്‍ഗ്രസും ബി.എസ്.പിയും പ്രഖ്യാപിച്ചിരുന്നു. ബി.എസ്.പി പിന്തുണ പ്രഖ്യാപിച്ചതോടെ ബി.ജെ.പിക്ക് മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരം നഷ്ടമാകുമെന്ന് ഉറപ്പായി.