ഷൂട്ടിംഗിനിടെ സംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു

ഷൂട്ടിംഗിനിടെ വെള്ളച്ചാട്ടത്തില് വീണ് സംവിധായകന് മരിച്ചു. കന്നഡ സംവിധായകന് സന്തോഷ് ഷെട്ടി കട്ടീല് (35) ആണ് മരിച്ചത്. മംഗളൂരു ബല്ത്തങ്ങാടി എര്മയി വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. പുതിയ ചിത്രത്തിന്റെ അവസാന ഷെഡ്യൂള് ചിത്രീകരണത്തിനിടെയാണ് സംഭവം.
 | 

ഷൂട്ടിംഗിനിടെ സംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു

ഷൂട്ടിംഗിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് സംവിധായകന്‍ മരിച്ചു. കന്നഡ സംവിധായകന്‍ സന്തോഷ് ഷെട്ടി കട്ടീല്‍ (35) ആണ് മരിച്ചത്. മംഗളൂരു ബല്‍ത്തങ്ങാടി എര്‍മയി വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. പുതിയ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണത്തിനിടെയാണ് സംഭവം.

ഷൂട്ടിംഗിനിടെ സന്തോഷ് വെള്ളച്ചാട്ടത്തിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. 20 അടി താഴ്ചയിലേക്കാണ് സന്തോഷ് വീണത്. മൂന്നു ദിവസമായി മഴ നിര്‍ത്താതെ പെയ്യുന്നതിനാല്‍ വെളളച്ചാട്ടത്തില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു.