എക്‌സിറ്റ് പോള്‍; കരുനീക്കങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍, ആത്മവിശ്വാസവുമായി ബി.ജെ.പി

ടിഡിപി അധ്യക്ഷനും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് സര്ക്കാര് രൂപീകരണത്തിനുള്ള കരുനീക്കങ്ങള്ക്ക് ഈ ഘട്ടത്തില് ചുക്കാന് പിടിക്കുന്നത്.
 | 
എക്‌സിറ്റ് പോള്‍; കരുനീക്കങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍, ആത്മവിശ്വാസവുമായി ബി.ജെ.പി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നതിന് പിന്നാലെ കരുനീക്കങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രാജ്യത്തെ ബി.ജെ.പി ഇതര കക്ഷികളുമായി ചര്‍ച്ച നടത്തിയേക്കും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ എന്‍.ഡി.എ പാളയത്തില്‍ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്. ചന്ദ്ര ബാബു നായിഡുവിന്‍രെ നേതൃത്വത്തില്‍ ബി.ജെ.പി ഇതര കക്ഷികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

നേരത്തെ തീരുമാനിച്ചിരുന്ന പ്രതിപക്ഷ കക്ഷികളുടെ ചര്‍ച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ നീട്ടി വെച്ചിരിക്കുകയാണ്. പുതിയ സാഹചര്യത്തില്‍ ഈ യോഗം വോട്ടെണ്ണലിന് ശേഷം മതിയെന്നാണ് ഇപ്പോഴത്തെ ധാരണ. ചര്‍ച്ചകള്‍ക്കായി സോണിയാ ഗാന്ധി നേരിട്ട് കളത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫലം വരുന്നതിന് മുമ്പുതന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടിയിരുന്ന് ബദല്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചും സര്‍ക്കാരിന്റെ നേതൃത്വം ആര്‍ക്കായിരിക്കും എന്നതിലും ധാരണയുണ്ടാക്കണമെന്നും നേരത്തെ സോണിയാ ഗാന്ധി പറഞ്ഞിരുന്നു.

പുതിയ സാഹചര്യത്തില്‍ ബി.ജെ.പി താഴെയിറക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമം. ചര്‍ച്ചകള്‍ വിജയിച്ചാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യ സര്‍ക്കാര്‍ അധികാരത്തിലൈത്തുമെന്നും സൂചനയുണ്ട്. ടിഡിപി അധ്യക്ഷനും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കരുനീക്കങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ ചുക്കാന്‍ പിടിക്കുന്നത്. കിംഗ് മേക്കര്‍ റോളിലേക്ക് നായിഡു വന്നാല്‍ അത് കോണ്‍ഗ്രസിനും ഗുണം ചെയ്യും. ഇക്കാര്യത്തില്‍ മായവതിയുടെ തീരുമാനവും നിര്‍ണായകമാവും.