കഫേ കോഫി ഡേ സ്ഥാപകന് വി.ജി.സിദ്ധാര്ഥയെ കാണാതായി; നേത്രാവതി നദിയില്‍ തെരച്ചില്‍

ബംഗളൂരു: കഫേ കോഫി ഡേ സ്ഥാപകന് വി.ജി.സിദ്ധാര്ഥയെ കാണാതായി. തിങ്കളാഴ്ച വൈകിട്ട് നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തില്‍ വെച്ച് കാറില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നുവെന്നാണ് വിവരം. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതോടെ ഡ്രൈവര്‍ പരിസരത്ത് അന്വേഷിക്കുകയും ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു.
കര്‍ണാടക ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്.എം.കൃഷ്ണയുടെ മരുമകനാണ്.നേത്രാവതി നദിയിലും തെരച്ചില്‍ നടത്തുന്നുണ്ട്. സിദ്ധാര്‍ത്ഥയുടെ പിതാവ് മൈസൂരില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സിദ്ധാര്‍ഥയെ കാണാതായ വിവരം അറിഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ, കോണ്‍ഗ്രസ് നേതാക്കളായ ബി.എസ്.ശങ്കര്‍, ഡി.കെ.ശിവകുമാര്‍ എന്നിവര്‍ എസ്.എം.കൃഷ്ണയെ വീട്ടിലെത്തി കണ്ടു.
എസ്.എം.കൃഷ്ണയുടെ മൂത്തമകള്‍ മാളവികയാണ് സിദ്ധാര്‍ഥയുടെ ഭാര്യ. സിദ്ധാര്‍ഥ് നദിയില്‍ വീണതാണോ അതോ മറ്റേതെങ്കിലും വാഹനത്തില്‍ കയറി പോയതാണോ എന്നും പരിശോധിക്കുന്നുണ്ട്.