കടുവയെ പിടിക്കാന്‍ കാല്‍വിന്‍ ക്ലെയിന്‍ പെര്‍ഫ്യൂം! വേട്ടക്കാര്‍ സ്ഥാപിച്ച കുടുക്കുമായി അലയുന്ന കടുവയെ ആകര്‍ഷിക്കാന്‍ പെര്‍ഫ്യൂം ഉപയോഗിക്കാനൊരുങ്ങി അധികൃതര്‍

നാട്ടിലിറങ്ങുന്ന ശല്യക്കാരായ മൃഗങ്ങളെ പിടിക്കാന് പല തന്ത്രങ്ങളും പ്രയോഗിക്കാറുണ്ട്. ഇരകളായി മറ്റു മൃഗങ്ങളെ ഇട്ടുകൊടുത്ത് കൂടുകള് സ്ഥാപിക്കുയൊക്കെയാണ് പതിവ്. എന്നാല് തെലങ്കാനയിലെ ഫോറസ്റ്റ് വിഭാഗം ഈ തന്ത്രം ഒന്നു മാറ്റിപ്പിടിച്ചിരിക്കുകയാണ്. കാല്വിന് ക്ലെയിന് പുറത്തിറക്കുന്ന ഒരു പെര്ഫ്യൂം ഉപയോഗിച്ച് കടുവയെ ആകര്ഷിക്കാനാണ് പദ്ധതി. വേട്ടക്കാര് സ്ഥാപിച്ച കുടുക്ക് മുറുകിയ വയറുമായി അലയുന്ന ഒരു പെണ്കടുവയെ പിടിക്കാനാണ് ഈ നീക്കം.
 | 

കടുവയെ പിടിക്കാന്‍ കാല്‍വിന്‍ ക്ലെയിന്‍ പെര്‍ഫ്യൂം! വേട്ടക്കാര്‍ സ്ഥാപിച്ച കുടുക്കുമായി അലയുന്ന കടുവയെ ആകര്‍ഷിക്കാന്‍ പെര്‍ഫ്യൂം ഉപയോഗിക്കാനൊരുങ്ങി അധികൃതര്‍

ഹൈദരാബാദ്: നാട്ടിലിറങ്ങുന്ന ശല്യക്കാരായ മൃഗങ്ങളെ പിടിക്കാന്‍ പല തന്ത്രങ്ങളും പ്രയോഗിക്കാറുണ്ട്. ഇരകളായി മറ്റു മൃഗങ്ങളെ ഇട്ടുകൊടുത്ത് കൂടുകള്‍ സ്ഥാപിക്കുയൊക്കെയാണ് പതിവ്. എന്നാല്‍ തെലങ്കാനയിലെ ഫോറസ്റ്റ് വിഭാഗം ഈ തന്ത്രം ഒന്നു മാറ്റിപ്പിടിച്ചിരിക്കുകയാണ്. കാല്‍വിന്‍ ക്ലെയിന്‍ പുറത്തിറക്കുന്ന ഒരു പെര്‍ഫ്യൂം ഉപയോഗിച്ച് കടുവയെ ആകര്‍ഷിക്കാനാണ് പദ്ധതി. വേട്ടക്കാര്‍ സ്ഥാപിച്ച കുടുക്ക് മുറുകിയ വയറുമായി അലയുന്ന ഒരു പെണ്‍കടുവയെ പിടിക്കാനാണ് ഈ നീക്കം.

വയറില്‍ മുറുകുന്ന കുടുക്ക് അഴിച്ചു കളയാനാണ് കെ4 എന്ന പേരില്‍ അറിയപ്പെടുന്ന കടുവയെ തിരയുന്നത്. കാല്‍വിന്‍ ക്ലെയിന്‍ പുറത്തിറക്കുന്ന ഒബ്‌സെഷന്‍ ഫോര്‍ മെന്‍ എന്ന ബ്രാന്‍ഡാണ് കടുവകളെ ആകര്‍ഷിക്കുന്നത്. 120 മില്ലി ബോട്ടിലിന് 3500നും 4500നുമിടയില്‍ വിലവരുന്ന ഇതില്‍ വെരുകിന്‍പുഴുവില്‍ നിന്ന് വേര്‍തിരിക്കുന്ന ഒരു ഘടകം ചേര്‍ക്കുന്നുണ്ട്. ഈ പെര്‍ഫ്യൂമിന്റെ പ്രത്യേക ഗന്ധം മാര്‍ജ്ജാര വര്‍ഗ്ഗത്തിലുള്ള ജീവികളെ ആകര്‍ഷിക്കുന്നതായി കണ്ടെത്തിയിട്ടുമുണ്ട്.

ചീറ്റകളെക്കുറിച്ചുള്ള പഠനത്തിനും സൗത്ത് അമേരിക്കയില്‍ ജാഗ്വാറുകളെ ആകര്‍ഷിക്കാനും ഇത് വിജയകരമായി ഉപയോഗിച്ചിട്ടുണ്ടത്രേ. കെ4 ഇരപിടിക്കുന്ന പ്രദേശങ്ങളില്‍ ഇത് ഉപയോഗിച്ച് കടുവയുടെ വിഹാര മേഖല ചുരുക്കാനും പിന്നീട് ഇതിനെ കണ്ടെത്തി മയക്കുവെടി വെച്ച് കുടുക്ക നീക്കം ചെയ്യാനുമാണ് ഫോറസ്റ്റ് അധികൃതര്‍ പദ്ധതിയിട്ടിട്ടുള്ളതെന്നാണ് വിവരം. എന്നാല്‍ കടുവയെ പിടിക്കാന്‍ പെര്‍ഫ്യൂം ഉപയോഗിക്കുന്ന കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

ഇപ്പോള്‍ മൂന്നു വയസായ കെ4 ഇണചേരാനുള്ള പ്രായമെത്തിക്കഴിഞ്ഞു. ഇണയെ കണ്ടെത്തി ഗര്‍ഭിണിയായാല്‍ വയറിലെ കുടുക്ക് കൂടുതല്‍ അപകടകാരിയാകുമെന്നാണ് വൈല്‍ഡ്‌ലൈഫ് വെറ്ററിനേറിയനായ ഡോ. പ്രയാഗ് പറയുന്നത്.