ഭിന്നശേഷിക്കാരന്റെ ‘കാലു തല്ലിയൊടിക്കു’മെന്ന ഭീഷണിയുമായി കേന്ദ്രമന്ത്രി; വീഡിയോ

താന് സംസാരിക്കുന്നതിനിടെ എഴുന്നേറ്റാല് കാലു തല്ലിയൊടിക്കുമെന്ന് ഭീഷണിയുമായി കേന്ദ്രമന്ത്രി ബാബുല് സുപ്രിയോ. ഭിന്നശേഷിക്കാരായ ആളുകള്ക്ക് വീല്ച്ചെയറുകളും ഇതര ഉപകരണങ്ങളും നല്കുന്നതിനായി നടത്തിയ പരിപാടിക്കിടെ അകാരണമായി പ്രകോപിതനായ കേന്ദ്രമന്ത്രി ഭീഷണി മുഴക്കുകയായിരുന്നു. പശ്ചിമബംഗാളിലെ അസനോളില് 'സാമാജിക് അധികാരിത ശിബിര്' എന്ന പരിപാടിയില് ബാബുല് സംസാരിക്കുന്നതിനിടെ എഴുന്നേറ്റ വ്യക്തിയോടായിരുന്നു മന്ത്രിയുടെ ആക്രോശം.
 | 
ഭിന്നശേഷിക്കാരന്റെ ‘കാലു തല്ലിയൊടിക്കു’മെന്ന ഭീഷണിയുമായി കേന്ദ്രമന്ത്രി; വീഡിയോ

അസനോള്‍: താന്‍ സംസാരിക്കുന്നതിനിടെ എഴുന്നേറ്റാല്‍ കാലു തല്ലിയൊടിക്കുമെന്ന് ഭീഷണിയുമായി കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ. ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് വീല്‍ച്ചെയറുകളും ഇതര ഉപകരണങ്ങളും നല്‍കുന്നതിനായി നടത്തിയ പരിപാടിക്കിടെ അകാരണമായി പ്രകോപിതനായ കേന്ദ്രമന്ത്രി ഭീഷണി മുഴക്കുകയായിരുന്നു. പശ്ചിമബംഗാളിലെ അസനോളില്‍ ‘സാമാജിക് അധികാരിത ശിബിര്‍’ എന്ന പരിപാടിയില്‍ ബാബുല്‍ സംസാരിക്കുന്നതിനിടെ എഴുന്നേറ്റ വ്യക്തിയോടായിരുന്നു മന്ത്രിയുടെ ആക്രോശം.

‘നിങ്ങള്‍ക്കെന്താണ് പറ്റിയത് എന്തെങ്കിലും പ്രശ്നമുണ്ടോ ഇനി നിങ്ങള്‍ അവിടെനിന്ന് അനങ്ങിയാല്‍ കാല് ഞാന്‍ തല്ലിയൊടിക്കും. എന്നിട്ട് ഒരു ഊന്നിവടിയും തരും’- മന്ത്രി പറഞ്ഞു. അതോടൊപ്പം തന്നെ അയാള്‍ അനങ്ങിയാല്‍ കാല് തല്ലിയൊടിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.

അഹങ്കാര പൂര്‍ണമായ ഇത്തരം നിരവധി വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് ബാബുല്‍. നേരത്തെ അസനോളില്‍ സാമുദായിക സംഘര്‍ഷം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കവേ ബഹളമുണ്ടാക്കിയാല്‍ ‘ജീവനോടെ തോലുരിക്കു’മെന്ന് ജനങ്ങളെ ഭീഷണിപ്പെടുത്തിയ വ്യക്തിയാണ് ഇയാള്‍. നരേന്ദ്ര മോഡി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ ഇയാള്‍ ബി.ജെ.പിക്ക് നിരന്തരം തലവേദനകള്‍ സൃഷ്ടിക്കുന്നതില്‍ മിടുക്കനാണ്.

വീഡിയോ കാണാം.