ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരെ തെരഞ്ഞെടുപ്പുകളില്‍ അയോഗ്യരാക്കാനാകില്ലെന്ന് സുപ്രീം കോടതി

ക്രിമിനല് കുറ്റത്തില് പ്രതി ചേര്ക്കപ്പെട്ടവരെ തെരഞ്ഞെടുപ്പുകളില് മത്സരിക്കുന്നതില് നിന്ന് അയോഗ്യരാക്കാന് കഴിയില്ലെന്ന് സുപ്രീം കോടതി. കുറ്റവാളികലെ തെരഞ്ഞെടുപ്പില് മത്സരിക്കുന്നതില് നിന്ന് അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്ജി പരിഗണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ക്രിമിനല് പശ്ചാത്തലമുള്ളവര് രാഷ്ട്രീയത്തില് വരുന്നത് തടയാന് മാര്ഗനിര്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.
 | 

ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരെ തെരഞ്ഞെടുപ്പുകളില്‍ അയോഗ്യരാക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കുറ്റത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. കുറ്റവാളികലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ രാഷ്ട്രീയത്തില്‍ വരുന്നത് തടയാന്‍ മാര്‍ഗനിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.

ക്രിമിനല്‍ കേസ് പ്രതികള്‍ മത്സരിക്കുകയാണെങ്കില്‍ കേസിന്റെ വിശദാംശങ്ങള്‍ സത്യവാങ്മൂലത്തില്‍ നല്‍കണം. സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം രാഷ്ട്രീയ പാര്‍ട്ടികള്‍ വെളിപ്പെടുത്തണം. നാമനിര്‍ദ്ദേശ പത്രിക നല്‍കിയ ശേഷം മൂന്ന് തവണയെങ്കിലും ഇത് സംബന്ധിച്ചു മാധ്യമങ്ങളില്‍ പരസ്യം നല്‍കണം. ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സ്ഥാനാര്‍ഥികള്‍ പാര്‍ട്ടികള്‍ക്ക് കൈമാറണം. ഇത് പാര്‍ട്ടികള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ചു.

ഗുരുതരമായ കേസുകളില്‍ പ്രതികളായവര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് തടയാന്‍ നിയമനിര്‍മാണം നടത്തണമെന്ന് സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കി. എംഎല്‍എമാരും എംപിമാരും അഭിഭാഷകരായി കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നത് വിലക്കാനാകില്ലെന്നും കോടതി പറഞ്ഞു. ജനപ്രതിനിധികളെ അഭിഭാഷകരായി പ്രവര്‍ത്തിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.