വിമാനത്തില്‍ വന്നിറങ്ങി മോഷണം; മോഷ്ടിച്ചത് 500 ആഡംബര കാറുകള്‍; അധോലോക സംഘത്തലവന്‍ പിടിയില്‍

വിമാനത്തില് വന്നിറങ്ങി കാറുകള് മോഷ്ടിക്കുന്ന അധോലോകസംഘത്തിലെ നേതാവ് പിടിയില്. വടക്കന് ഡല്ഹിയിലെ നന്ദ് നഗ്രി സ്വദേശി സഫറുദ്ദീന് ആണ് അറസ്റ്റിലായത്. ഇയാളുടെ പിന്നില് വന് കൊള്ളസംഘം പ്രവര്ത്തിക്കുന്നതായി പോലീസ് അറിയിച്ചു. സിനിമയെ വെല്ലുന്ന സാങ്കേതിക വിദ്യകള് ഉപയോഗിച്ചാണ് ഇവര് മോഷണം നടത്തുന്നത്. മാസങ്ങള് ഒരു സ്ഥലത്ത് താമസിച്ച്. സ്ഥലത്തെക്കുറിച്ച് പഠിച്ച ശേഷം ആഡംബര വാഹനങ്ങള് കണ്ടെത്തി മോഷ്ടിക്കുകയാണ് ഇവരുടെ രീതി.
 | 

വിമാനത്തില്‍ വന്നിറങ്ങി മോഷണം; മോഷ്ടിച്ചത് 500 ആഡംബര കാറുകള്‍; അധോലോക സംഘത്തലവന്‍ പിടിയില്‍

ന്യൂഡല്‍ഹി: വിമാനത്തില്‍ വന്നിറങ്ങി കാറുകള്‍ മോഷ്ടിക്കുന്ന അധോലോകസംഘത്തിലെ നേതാവ് പിടിയില്‍. വടക്കന്‍ ഡല്‍ഹിയിലെ നന്ദ് നഗ്രി സ്വദേശി സഫറുദ്ദീന്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ പിന്നില്‍ വന്‍ കൊള്ളസംഘം പ്രവര്‍ത്തിക്കുന്നതായി പോലീസ് അറിയിച്ചു. സിനിമയെ വെല്ലുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഇവര്‍ മോഷണം നടത്തുന്നത്. മാസങ്ങള്‍ ഒരു സ്ഥലത്ത് താമസിച്ച്. സ്ഥലത്തെക്കുറിച്ച് പഠിച്ച ശേഷം ആഡംബര വാഹനങ്ങള്‍ കണ്ടെത്തി മോഷ്ടിക്കുകയാണ് ഇവരുടെ രീതി.

വെള്ളിയാഴ്ച ഗഗന്‍ സിനിമയ്ക്ക് സമീപത്ത് വെച്ച് സഫറുദ്ദീന്‍ സഞ്ചരിച്ച കാര്‍ പോലീസിനെ വെട്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ചു. എന്നാല്‍ സാഹസികമായി കാറിനെ പിന്തുടര്‍ന്ന് പോലീസ് 50 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷം ഇയാളെ പിടികൂടി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അധോലോക സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇയാള്‍ ഉള്‍പ്പെടുന്ന സംഘം അഞ്ച് വര്‍ഷത്തിനിടെ അടിച്ചുമാറ്റിയത് 500 കാറുകളാണ്. ഇവ പഞ്ചാബ്, രാജസ്ഥാന്‍, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കടത്തി മറിച്ച് വില്‍ക്കും.

സംഘത്തലവന്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ ആഡംബര ജീവിതം നയിക്കുന്നവരാണ്. മോഷണ സ്ഥലത്ത് എത്തുന്നത് പോലും വിമാനത്തിലായിരിക്കും. ടാര്‍ജറ്റ് പൂര്‍ത്തിയാക്കി വിമാനത്തില്‍ തന്നെ മടങ്ങും. ലാപ്ടോപ്, കാറിന്റെ സോഫ്റ്റ്‌വെയര്‍ ജിപിഎസ്, സെന്‍ട്രലൈസ്ഡ് ലോക്കിങ് സിസ്റ്റം എന്നിവയില്‍ ഇടപെടാന്‍ കഴിയുന്ന ഹൈടെക് ഉപകരണങ്ങള്‍ തുടങ്ങിയവ ഇയാളുടെ കൈയ്യില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ സംഘത്തിലെ കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലാണ്.