മുഖ്യമന്ത്രിയാവാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് യെദ്യൂരപ്പ 1800 കോടി കൈമാറിയതിന്റെ രേഖകള്‍ പുറത്ത്

ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ച്ചകള് മാത്രം ബാക്കി നില്ക്കെ ബി.ജെ.പി വെട്ടിലാക്കി ഗുരുതര സാമ്പത്തിക ആരോപണങ്ങള്. ബി.ജെ.പി കര്ണാടക ഘടകത്തിലെ മുതിര്ന്ന നേതാവും മുന് മുഖ്യമന്ത്രിയുമായി ബി.എസ് യെദ്യൂരപ്പ ബി.ജെ.പി നേതാക്കള്ക്കും ജഡ്ജിമാര്ക്കുമായി അഭിഭാഷകര്ക്കുമായി 1800 കോടിയിലേറെ രൂപ കൈമാറിയതായി വെളിപ്പെടുത്തല്. 2008-09 കാലഘട്ടത്തിലാണ് ഇത്രയധികം രൂപ യെദ്യൂരപ്പ കൈമാറിയിരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന രേഖകള് കാരവന് മാഗസിനാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. പുതിയ വെളിപ്പെടുത്തല് ലോക് സഭാ തെരഞ്ഞെടുപ്പില് ബി.ജെ.പിക്ക് വലിയ തിരിച്ചടിയുണ്ടാക്കും.
 | 
മുഖ്യമന്ത്രിയാവാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് യെദ്യൂരപ്പ 1800 കോടി കൈമാറിയതിന്റെ രേഖകള്‍ പുറത്ത്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പി വെട്ടിലാക്കി ഗുരുതര സാമ്പത്തിക ആരോപണങ്ങള്‍. ബി.ജെ.പി കര്‍ണാടക ഘടകത്തിലെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ബി.എസ് യെദ്യൂരപ്പ ബി.ജെ.പി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കുമായി അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ കൈമാറിയതായി വെളിപ്പെടുത്തല്‍. 2008-09 കാലഘട്ടത്തിലാണ് ഇത്രയധികം രൂപ യെദ്യൂരപ്പ കൈമാറിയിരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന രേഖകള്‍ കാരവന്‍ മാഗസിനാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. പുതിയ വെളിപ്പെടുത്തല്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയുണ്ടാക്കും.

ആദായ നികുതി വകുപ്പിന്റെ പക്കലുണ്ടായിരുന്ന യെദ്യൂരപ്പയുടെ കൈപ്പടയില്‍ എഴുതിയ ഡയറിയിലാണ് ഇത് സംബന്ധിച്ച കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യെദ്യൂരപ്പ ഒപ്പിട്ട് സൂക്ഷിച്ചിരുന്ന ഈ രേഖകള്‍ 2017 മുതല്‍ ആദായ നികുതി വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അടിയന്തര യോഗവും അതിന് ശേഷം വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

മുഖ്യമന്ത്രിയാകാന്‍ വേണ്ടിയാണ് ഇത്രയധികം രൂപ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് യെദ്യൂരപ്പ കൈക്കൂലി നല്‍കിയതെന്നാണ് രേഖകളില്‍ വ്യക്തമാകുന്നത്. എന്നാല്‍ ആദായ നികുതി വകുപ്പിന്റെ പക്കല്‍ ഈ രേഖകള്‍ എങ്ങനെ വന്നുവെന്നതിനെക്കുറിച്ച് കൃത്യമായി വിവരം ലഭിച്ചിട്ടില്ല. 2017ല്‍ നടത്തിയ റെയ്ഡിനിടെയാണ് ഡയറി പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇത്രയും കാലം വിഷയത്തില്‍ നടപടിയെടുക്കാന്‍ എന്തുകൊണ്ട് ആദായനികുതി വകുപ്പ് തയ്യാറായില്ലെന്ന് ചോദ്യങ്ങളുയരുന്നുണ്ട്. വിവിധ കേസുകള്‍ക്കായി ജഡ്ജിമാര്‍ക്ക് 250 കോടി രൂപ നല്‍കിയെന്നും ഡയറിയില്‍ പറയുന്നു എന്നാല്‍ ഏതെല്ലാം കേസുകള്‍ക്ക് വേണ്ടിയാണ് പണം കൈമാറിയതെന്നോ ഏതെല്ലാം ജഡ്ജിമാര്‍ക്കാണ് പണം നല്‍കിയതെന്നോ വ്യക്തമാക്കിയിട്ടില്ല.

മുഖ്യമന്ത്രിയാവാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് യെദ്യൂരപ്പ 1800 കോടി കൈമാറിയതിന്റെ രേഖകള്‍ പുറത്ത്

ഡയറിയിലെ വിശദാംശങ്ങള്‍

  • ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി
  • നിതിന്‍ ഗഡ്കരിക്കും അരുണ്‍ ജയ്റ്റിലിക്കും കൂടി 150 കോടി
  • രാജ്നാഥ് സിങിന് 100 കോടി
  • മുരളി മനോഹര്‍ ജോഷിക്കും എല്‍കെ അദ്വാനിക്കും കൂടി 50 കോടി
  • ജഡ്ജിമാര്‍ക്ക് 250 കോടി
  • അഭിഭാഷകര്‍ക്ക് 50 കോടി
  • ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി