സിബിഐ ഉദ്യോഗസ്ഥര്‍ക്ക് ശ്രീ ശ്രീ രവിശങ്കറിന്റെ ശില്പശാല; പൊസിറ്റിവിറ്റി വര്‍ദ്ധിപ്പിക്കാനെന്ന് വിശദീകരണം

സിബിഐ ഉദ്യോഗസ്ഥര്ക്ക് ശ്രീ ശ്രീ രവിശങ്കറിന്റെ യോഗ ശില്പശാല. ഡല്ഹിയില് സിബിഐ ആസ്ഥാനത്താണ് ശില്പശാല സംഘടിപ്പിച്ചത്. ഉദ്യോഗസ്ഥരില് പൊസിറ്റിവിറ്റി വളര്ത്തുകയാണ് ശില്പശാലയുടെ ലക്ഷ്യമെന്നായിരുന്നു സിബിഐയുടെ വിശദീകരണം.
 | 

സിബിഐ ഉദ്യോഗസ്ഥര്‍ക്ക് ശ്രീ ശ്രീ രവിശങ്കറിന്റെ ശില്പശാല; പൊസിറ്റിവിറ്റി വര്‍ദ്ധിപ്പിക്കാനെന്ന് വിശദീകരണം

ന്യൂഡല്‍ഹി: സിബിഐ ഉദ്യോഗസ്ഥര്‍ക്ക് ശ്രീ ശ്രീ രവിശങ്കറിന്റെ യോഗ ശില്പശാല. ഡല്‍ഹിയില്‍ സിബിഐ ആസ്ഥാനത്താണ് ശില്പശാല സംഘടിപ്പിച്ചത്. ഉദ്യോഗസ്ഥരില്‍ പൊസിറ്റിവിറ്റി വളര്‍ത്തുകയാണ് ശില്പശാലയുടെ ലക്ഷ്യമെന്നായിരുന്നു സിബിഐയുടെ വിശദീകരണം.

ഉദ്യോഗസ്ഥര്‍ക്കിടയില്‍ ബോധവല്‍ക്കരണം മെച്ചപ്പെടുത്താനും ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാനും ജീവനക്കാരെ അവരുടെ മുഴുവന്‍ കഴിവും പുറത്തെടുക്കാന്‍ പ്രേരിപ്പിക്കാനുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. 150 ഓളം ഉദ്യോഗസ്ഥരാണ് ശില്‍പശാലയില്‍ പങ്കെടുത്തത്.

സി.ബി.ഐ ഇന്‍സ്പെക്ടര്‍മാര്‍ മുതല്‍ ഡയരക്ടര്‍ ഇന്‍ ചാര്‍ജ് വരെയുള്ളവര്‍ക്കു വേണ്ടിയാണ് ഇത് സംഘടിപ്പിച്ചത്. പരിപാടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കിടയില്‍ പോസിറ്റീവിറ്റി വര്‍ധിപ്പിക്കാനും ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാനും ഉദ്യോഗസ്ഥര്‍ തന്നെ വിചാരിക്കണമെന്നും അല്ലാതെ ശ്രീ ശ്രീ രവിശങ്കറിന്റെ ക്ലാസ് വെച്ചതുകൊണ്ടൊന്നും കാര്യമില്ലെന്നും കോണ്‍ഗ്രസ് പറയുന്നു. സിബിഐ ആസ്ഥാനത്ത് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.