രാജ്യം വിടാന്‍ വിജയ് മല്യയ്ക്ക് സിബിഐ ഒത്താശ ചെയ്തതായി സൂചന!

ഇന്ത്യയിലെ വിവിധ ബാങ്കുകളില് നിന്നായി 9000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിടാന് മദ്യ രാജാവ് വിജയ് മല്യയെ സഹായിച്ചത് സി.ബി.ഐ എന്ന് സൂചന. വിജയ് മല്യയെ എയര്പോര്ട്ടില് വെച്ച് അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് കാണിച്ച് മുംബൈ പോലീസിന് സി.ബി.ഐ അയച്ച കത്ത് പുറത്തുവന്നതോടെയാണ് സി.ബി.ഐ സഹായം സംബന്ധിച്ച് വിവരങ്ങള് ലഭിച്ചിരിക്കുന്നത്.
 | 

രാജ്യം വിടാന്‍ വിജയ് മല്യയ്ക്ക് സിബിഐ ഒത്താശ ചെയ്തതായി സൂചന!

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിടാന്‍ മദ്യ രാജാവ് വിജയ് മല്യയെ സഹായിച്ചത് സി.ബി.ഐ എന്ന് സൂചന. വിജയ് മല്യയെ എയര്‍പോര്‍ട്ടില്‍ വെച്ച് അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് കാണിച്ച് മുംബൈ പോലീസിന് സി.ബി.ഐ അയച്ച കത്ത് പുറത്തുവന്നതോടെയാണ് സി.ബി.ഐ സഹായം സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.

2016 ഒക്ടോബര്‍ 16ന് വിജയ് മല്യയെ വിമാനത്താവളങ്ങളില്‍ തടയാന്‍ സി.ബി.ഐ ഉത്തരവിടുന്നത്. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജിതമായി നടക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്തരമൊരു ലുക്ക്ഔട്ട് നോട്ടീസ്. പിന്നീട് നവംബര്‍ 23ന് മല്യ ഡല്‍ഹി വിമാനത്താവളത്തിലേക്ക് വരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വിജയ് മല്യ എത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തായതോടെ അറസ്റ്റുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ സി.ബി.ഐക്ക് കൈമാറുകയും ചെയ്തു.

എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. മല്യയ്‌ക്കെതിരെ പുറപ്പെടുവിച്ചിരിക്കുന്ന ലുക്ക് ഔട്ട് നോട്ടീസ് തെറ്റായി പുറത്തിറക്കിയതാണ്. നിലവില്‍ വിമാനത്താവളത്തില്‍ വെച്ച് തടയേണ്ടതില്ല. ആവശ്യാനുസരണം ഇക്കാര്യം പ്രത്യേകം അറിയിക്കാമെന്നും വ്യക്തമാക്കി മുംബൈ പോലീസിന് സി.ബി.ഐ കത്തയച്ചു. മല്യയെ അറസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ മുംബൈ പോലീസ് നടത്തുന്നതിടെയാണ് ഇത്തരമൊരു കത്ത് ലഭിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്. മല്യയുടെ ഒളിച്ചോട്ടം എന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും നരേന്ദ്ര മോഡിയാണ്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നടനാണെന്നും കോണ്‍ഗ്രസ്സ് നേതാവ് രണ്‍ദീപ് സുര്‍ജേ വാല പ്രതികരിച്ചു. നേരത്തെ മല്യ വിദേശത്തേക്ക് ഒളിച്ചോടും മുന്‍പ് അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടതായി വെളിപ്പെടുത്തിയിരുന്നു.