കര്‍ണാടകയില്‍ ഡി.കെ.ശിവകുമാറിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ സിബിഐ പരിശോധന

കര്ണാടകയിലെ രാഷ്ട്രീയ മാറ്റങ്ങള്ക്ക് ചുക്കാന് പിടിച്ച കോണ്ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ വീട്ടില് സിബിഐ റെയ്ഡ്. ശിവകുമാറിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില് സിബിഐ സംഘമെത്തി. കേന്ദ്രസര്ക്കാര് തന്നെ വേട്ടയാടാന് ശ്രമിക്കുന്നുവെന്ന് ശിവകുമാര് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച രാത്രി ലഭിച്ച സെര്ച്ച് വാറണ്ടുമായി സിബിഐ എത്തിയത്.
 | 

കര്‍ണാടകയില്‍ ഡി.കെ.ശിവകുമാറിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ സിബിഐ പരിശോധന

ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. ശിവകുമാറിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ സിബിഐ സംഘമെത്തി. കേന്ദ്രസര്‍ക്കാര്‍ തന്നെ വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്ന് ശിവകുമാര്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച രാത്രി ലഭിച്ച സെര്‍ച്ച് വാറണ്ടുമായി സിബിഐ എത്തിയത്.

ബംഗളൂരു, രാമനഗര്‍ എന്നിവിടങ്ങളിലാണ് പരിശോധന. 2016ല്‍ നിരോധിച്ച നോട്ടുകള്‍ കൈമാറ്റം ചെയ്ത കേസിലാണ് ഇപ്പോള്‍ റെയ്ഡ് നടത്തിയിരിക്കുന്നത്. കേസില്‍ പിടിയിലായ ബാങ്ക് മാനേജര്‍ നോട്ട് കൈമാറ്റം നടത്തിയത് ശിവകുമാറിന് വേണ്ടിയാണെന്ന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ 12 പേര്‍ക്കെതിരെയാണ് സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തിലെത്താന്‍ എല്ലാ ചരടുവലികളും നടത്തിയത് ശിവകുമാറിന്റെ നേതൃത്വത്തിലായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയതും കാണാതായ രണ്ട് എംഎല്‍എമാരെ തിരികെ കോണ്‍ഗ്രസ് ക്യാംപിലെത്തിച്ചതും ശിവകുമാറിന്റെ തന്ത്രപരമായ നീക്കങ്ങളിലൂടെയായിരുന്നു.