ഐഎസ്ആര്‍ഒ ചാരക്കേസ്; അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ

ഐഎസ്ആര്ഒ ചാരക്കേസില് അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ. കേസില് നമ്പി നാരായണനെ കുരുക്കിയതാകാമെന്നും വിഷയത്തില് അന്വേഷണം നടത്താമെന്നുമാണ് സിബിഐ സുപ്രീം കോടതിയെ അറിയിച്ചത്. നമ്പി നാരായണനെ കേസില് കുരുക്കി പീഡിപ്പിക്കുകയായിരുന്നുവെന്നും കസ്റ്റഡി പീഡനം നടന്നുവെന്നും സിബിഐ വ്യക്തമാക്കി.
 | 

ഐഎസ്ആര്‍ഒ ചാരക്കേസ്; അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ. കേസില്‍ നമ്പി നാരായണനെ കുരുക്കിയതാകാമെന്നും വിഷയത്തില്‍ അന്വേഷണം നടത്താമെന്നുമാണ് സിബിഐ സുപ്രീം കോടതിയെ അറിയിച്ചത്. നമ്പി നാരായണനെ കേസില്‍ കുരുക്കി പീഡിപ്പിക്കുകയായിരുന്നുവെന്നും കസ്റ്റഡി പീഡനം നടന്നുവെന്നും സിബിഐ വ്യക്തമാക്കി.

നമ്പി നാരായണന് കേസന്വേഷിച്ച ഉദ്യോഗസ്ഥരില്‍ നിന്ന് പണമീടാക്കി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി പറഞ്ഞു. ഉദ്യോഗസ്ഥര്‍ വീടു വിറ്റിട്ടായാലും നഷ്ടപരിഹാരം നല്‍കട്ടെയെന്നും അവര്‍ക്കെതിരായി അന്വേഷണത്തിന് ഉത്തരവിടുന്നത് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മുന്‍ ഡിജിപി സിബി മാത്യൂസ്, റിട്ട. എസ്പിമാരായ കെ.കെ.ജോഷ്വ, എസ്. വിജയന്‍ എന്നിവരാണ് കേസ് അമ്പേഷിച്ചത്.

ഇവര്‍ക്കെതിരെ നടപടി വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ വാദത്തിനിടെയാണ് കോടതിയുടെ പരാമര്‍ശം. കേസില്‍ ഉച്ചയ്ക്ക് ശേഷം വാദം തുടരും.