ഡല്‍ഹിയില്‍ ജീവനക്കാരനെ വെടിവെച്ചു കൊന്ന് ബാങ്ക് കൊള്ളയടിച്ചു; വീഡിയോ
ന്യൂഡല്‍ഹി: ജീവനക്കാരനെ വെടിവെച്ചു കൊന്ന് ബാങ്ക് കൊള്ളയടിച്ചു. ഡല്ഹിയിലെ ദ്വാരകയ്ക്ക് സമീപമുള്ള കോര്പ്പറേല്ന് ബാങ്കിലാണ് കവര്ച്ച നടന്നത്. മുന്ന് ബൈക്കുകളിലായി എത്തിയ ആയുധധാരികളായ സംഘം ബാങ്കില് അതിക്രമിച്ചു കയറി കൊള്ളയടിക്കുകയായിരുന്നു. കവര്ച്ച തടയാന് ശ്രമിക്കുന്നതിനിടെ കാഷ്യറായിരുന്ന സന്തോഷ് കുമാറിനെ(33) അക്രമികള് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.
കവര്‍ച്ചാ സംഘത്തെ ബാങ്കിലെ ജീവനക്കാരും സെക്യൂരിറ്റി ഓഫീസറും ചേര്‍ന്ന് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ക്യാഷ് കൗണ്ടറിലേക്ക് പ്രവേശിച്ച സംഘം ജീവനക്കാരനെ വെടിവെച്ചിട്ട ശേഷം പണം കവര്‍ന്നു. എതാണ്ട് 3 ലക്ഷം രൂപയിലധികം മോഷ്ടാക്കള്‍ കൈക്കലാക്കിയതായിട്ടാണ് സൂചന. രണ്ട് തവണ വെടിയേറ്റ സന്തോഷ് കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നില്‍ പ്രൊഫഷണല്‍ കവര്‍ച്ചാ സംഘമല്ലെന്ന് പോലീസ് പറഞ്ഞു. അക്രമികളുടെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണം സംഘം വ്യക്തമാക്കി. ഡല്‍ഹി കേന്ദ്രീകരിച്ച് നിരവധി കവര്‍ച്ചാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
#WATCH: CCTV footage of a corporation bank being robbed in Delhi’s Khaira yesterday by armed assailants. Cashier was shot dead. Investigation underway. pic.twitter.com/4XSz1JX8AF
— ANI (@ANI) October 13, 2018