ജമ്മുകാശ്മീരില്‍ വീണ്ടും പാക് വെടിവെപ്പ്; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരില് പുഞ്ച് സെക്ടറിലുണ്ടായ പാക് വെടിവെപ്പില് ഒരു സൈനികന് കൊല്ലപ്പെട്ടു. പാകിസ്ഥാന് അതിര്ത്തിയില് വെടിനിര്ത്തല് കരാര് ലംഘിച്ച് ആക്രമണം നടത്തുന്നത് സ്ഥിരസംഭവമായി മാറുകയാണ്. ഒരാഴ്ച്ചക്കിടെ ഇത് രണ്ടാമത്തെ സൈനികനാണ് പാക് വെടിവെപ്പില് കൊല്ലപ്പെടുന്നത്. ഇന്ത്യ ശക്തമായ തിരിച്ചടി നല്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള് മാധ്യമങ്ങളോട് വ്യക്തമാക്കി. പുല്വാമ ആക്രമണത്തിന് പിന്നാലെ അതിര്ത്തിയില് തുടര്ച്ചയായി പാകിസ്ഥാന് വെടിനിര്ത്തല് കരാര് ലംഘനം നടത്തിയിരുന്നു.
 | 
ജമ്മുകാശ്മീരില്‍ വീണ്ടും പാക് വെടിവെപ്പ്; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ പുഞ്ച് സെക്ടറിലുണ്ടായ പാക് വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തുന്നത് സ്ഥിരസംഭവമായി മാറുകയാണ്. ഒരാഴ്ച്ചക്കിടെ ഇത് രണ്ടാമത്തെ സൈനികനാണ് പാക് വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പുല്‍വാമ ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിരുന്നു.

സോപോറില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ ഭീകരര്‍ ഗ്രനേഡ് ആക്രമണവും നടത്തിയിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ല. ജെയ്‌ഷെ കേന്ദ്രത്തില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളില്‍ 20ലധികം ഇടങ്ങളിലാണ് പാകിസ്ഥാന്‍ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം ശക്തമാക്കിയതോടെ ഇന്ത്യയും തിരിച്ചടിക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

പൂഞ്ചിലെ സലോത്രി, മന്‍കോട്ട്, കൃഷ്ണഗടി, ബലാകോട്ട് എന്നിവിടങ്ങളിലും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഒരാഴ്ച്ച മുന്‍പ് പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. 80 തവണയാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ പാക്സ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.