കോവിഡ് പരിശോധനാ ഫലം കോവിൻ സൈറ്റിൽ ലഭ്യമാക്കുമെന്ന് കേന്ദ്രം

 | 
covid

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സമാനമായ കോവിഡ് പരിശോധനാ ഫലവും കോവിന്‍ വെബ്‌സൈറ്റിൽ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.  ഇത് ഉടന്‍ തന്നെ ഇത് പ്രാബല്യത്തിലാകുമെന്ന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി മേധാവി ആര്‍.എസ്.ശര്‍മ്മ പറഞ്ഞു.

നിലവില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് പോലെ ഡിജിറ്റല്‍ സിഗ്നേച്ചറോട് കൂടിയ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം കോവിന്‍ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്നാണ് ശര്‍മ്മ വ്യക്തമാക്കിയത്.

പുതിയ സംവിധാനം വരുന്നത് പ്രവാസികള്‍ക്കടക്കം ഒട്ടേറെ പേർക്ക് സഹായകരമാണ്. മിക്ക രാജ്യങ്ങളിലേക്കും ഇപ്പോള്‍ യാത്ര ചെയ്യണമെങ്കില്‍ 72 അല്ലെങ്കില്‍ 96 മണിക്കൂര്‍ മുമ്പായി എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്. അതേ സമയം പലരാജ്യങ്ങളും കോവിന്‍ സൈറ്റിനെ വാക്‌സിന്‍ പാസ്‌പോര്‍ട്ടായി അംഗീകരിച്ചിട്ടില്ല. ഇത് പുതിയ സംവിധാനത്തെ സാരമായി ബാധിക്കും. 

ഓരോ രാജ്യത്തിന്റേയും ഡിജിറ്റല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു ഡിജിറ്റല്‍ പാസ്‌പോര്‍ട്ടായി അംഗീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടി ഉണ്ടാക്കാനുള്ള നിരവധി ശ്രമങ്ങള്‍ നടന്നെങ്കിലും അത് ഫലവത്തായിട്ടില്ലെന്ന് ശര്‍മ്മ പറഞ്ഞു