827 പോണ്‍ സൈറ്റുകള്‍ നിരോധിക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിര്‍ദേശം

827 പോണ് സൈറ്റുകള് നിരോധിക്കാന് കേന്ദ്രസര്ക്കാര് നിര്ദേശം. ഇന്റര്നെറ്റ് സേവനദാതാക്കള്ക്കാണ് കേന്ദ്ര ഇലക്ട്രോണിക് ആന്ഡ് ഐടി മന്ത്രാലയം നിര്ദേശം നല്കിയിരിക്കുന്നത്. 857 പോണ് വെബ്സൈറ്റുകള് നിരോധിക്കണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നിര്ദേശം അനുസരിച്ചാണ് നടപടി.
 | 

827 പോണ്‍ സൈറ്റുകള്‍ നിരോധിക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: 827 പോണ്‍ സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കാണ് കേന്ദ്ര ഇലക്ട്രോണിക് ആന്‍ഡ് ഐടി മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. 857 പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിക്കണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് നടപടി.

കോടതി നിര്‍ദേശിച്ച സൈറ്റുകളില്‍ 30 എണ്ണത്തില്‍ പോണോഗ്രാഫിക് ഉള്ളടക്കം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. സെപ്റ്റംബര്‍ 27നാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്രം കണ്ടെത്തിയ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഐടി മന്ത്രാലയം ടെലികോം മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് 827 സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്റര്‍നെറ്റ് സര്‍വീസ് ലൈസന്‍സ് ഉടമകളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടു. റിലയന്‍സ് ജിയോ കഴിഞ്ഞ ദിവസം മുതല്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.