നഗരങ്ങളെ തമ്മില് ബന്ധിപ്പിച്ചുകൊണ്ട് ഡബിള്‍ഡെക്കര്‍ ബസ് സര്‍വീസുകള്‍ക്ക് പദ്ധതി; കൊച്ചി-കോഴിക്കോട് റൂട്ടും പരിഗണനയില്‍
ന്യൂഡല്‍ഹി: നഗരങ്ങളെ തമ്മില് ബന്ധിപ്പിച്ചുകൊണ്ട് ഡബിള് ഡെക്കര് ബസ് സര്വീസുകള് ആരംഭിക്കാന് കേന്ദ്ര പദ്ധതി. ഡബിള് ഡെക്കര് ലക്ഷ്വറി ബസുകളുടെ സര്വീസുകള് ആരംഭിക്കുന്ന വിഷയത്തില് സംസ്ഥാനങ്ങളിലെ റോഡ് ട്രാന്സ്പോര്ട്ട് കോര്പറേഷനുകളുമായി ചര്ച്ച നടത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം അറിയിച്ചു. കേരളത്തില് കൊച്ചി-കോഴിക്കോട് റൂട്ടാണ് പരിഗണനയിലുള്ളത്.
സാധാരണ ബസുകളെ അപേക്ഷിച്ച് ലാഭകരമാണെന്നതിനാലാണ് ഡബിള്‍ ഡെക്കര്‍ ബസുകള്‍ സര്‍വീസിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് വിശദീകരണം. എസി ബസുകളായിരിക്കും ഉപയോഗിക്കുക. ആദ്യത്തെ മൂന്ന് വര്‍ത്തേക്ക് കോര്‍പറേഷനുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും വാഗ്ദാനമുണ്ട്.
കിലോമീറ്ററിന് 10 രൂപയായിരിക്കും സഹായമായി ലഭിക്കുക. ഇത്തരം ബസുകള്‍ അന്തര്‍സംസ്ഥാന റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതിന്റെ സാധ്യതയെക്കുറിച്ച് കേന്ദ്രം സംസ്ഥാന ഗതാഗത മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തി.