റാഫേല്‍; വില വിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു

റാഫേല് യുദ്ധ വിമാനത്തിന്റെ വില വിവരങ്ങള് കേന്ദ്രസര്ക്കാര് സുപ്രീം കോടതിയില് സമര്പ്പിച്ചു. മുദ്രവെച്ച കവറിലാണ് രേഖകള് കൈമാറിയിരിക്കുന്നത്. കേസ് ബുധനാഴ്ച്ച പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട ചില വിവരങ്ങള് ഹര്ജിക്കാര്ക്കും കേന്ദ്രം കൈമാറിയിട്ടുണ്ട്. ഇരു രേഖകളിലും നിര്ണായക വിവരങ്ങള് ഉള്പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
 | 

റാഫേല്‍; വില വിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധ വിമാനത്തിന്റെ വില വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് രേഖകള്‍ കൈമാറിയിരിക്കുന്നത്. കേസ് ബുധനാഴ്ച്ച പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്കും കേന്ദ്രം കൈമാറിയിട്ടുണ്ട്. ഇരു രേഖകളിലും നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്ന് കോടതി അന്ത്യശാസനം നല്‍കിയതോടെയാണ് രേഖകള്‍ കൈമാറാന്‍ കേന്ദ്രം നിര്‍ബന്ധിതമായത്. 2013ലെ പ്രതിരോധ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും പ്രതിരോധ കരാറുകള്‍ക്ക് അംഗീകാരം നല്‍കുന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.

നേരത്തെ റാഫേല്‍ ഇടപാടില്‍ ചെലവഴിച്ച തുക വെളിപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. രഹസ്യ സ്വഭാവം സൂക്ഷിച്ചുകൊണ്ടു തന്നെ വിവരങ്ങള്‍ കൈമാറണമെന്ന് നവംബര്‍ 2ന് കേസ് പരിഗണിക്കവെ കോടതി ആവശ്യപ്പെട്ടു. ഫ്രാന്‍സുമായി നിരക്ക് സംബന്ധിച്ച് വിലപേശല്‍ നടന്നിരുന്നുവെന്നും ഹര്‍ജിക്കാര്‍ക്ക് നല്‍കിയ രേഖകളില്‍ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.