രാമക്ഷേത്രത്തിനായി ബാബറി മസ്ജിദിനു പുറത്തുള്ള ഭൂമി അനുവദിക്കണം; കേന്ദ്രം സുപ്രീം കോടതിയില്‍

ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ രാമജന്മഭൂമി പ്രശ്നം വീണ്ടും സജീവമാക്കാനൊരുങ്ങി കേന്ദ്രം. ബാബറി മസ്ജിദിനു സമീപമുള്ള ഭൂമി രാമക്ഷേത്ര നിര്മാണത്തിന് അനുവദിക്കണമെന്ന് കേന്ദ്രസര്ക്കാര് സുപ്രീം കോടതിയില് ആവശ്യപ്പെട്ടു. ക്ഷേത്രനിര്മാണത്തിന് നേതൃത്വം നല്കുന്ന രാം ജന്മഭൂമി ന്യാസിന് ഭൂമി വിട്ടുകൊടുക്കാന് അനുവദിക്കണമെന്നാണ് കോടതിയില് സര്ക്കാര് ആവശ്യപ്പെട്ടിരിക്കുന്നത്.
 | 
രാമക്ഷേത്രത്തിനായി ബാബറി മസ്ജിദിനു പുറത്തുള്ള ഭൂമി അനുവദിക്കണം; കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ രാമജന്‍മഭൂമി പ്രശ്‌നം വീണ്ടും സജീവമാക്കാനൊരുങ്ങി കേന്ദ്രം. ബാബറി മസ്ജിദിനു സമീപമുള്ള ഭൂമി രാമക്ഷേത്ര നിര്‍മാണത്തിന് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ക്ഷേത്രനിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന രാം ജന്മഭൂമി ന്യാസിന് ഭൂമി വിട്ടുകൊടുക്കാന്‍ അനുവദിക്കണമെന്നാണ് കോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള സംഘടനയാണ് രാം ജന്മഭൂമി ന്യാസ്. 1992ലാണ് സംഘപരിവാര്‍ ബാബറി മസ്ജിദ് തകര്‍ത്തത്. ഈ പ്രദേശത്ത് തല്‍സ്ഥിതി തുടരാനാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 67 ഏക്കര്‍ ഭൂമിയാണ് 25 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതില്‍ 2.7 ഏക്കറില്‍ മാത്രമാണ് തര്‍ക്കം നിലനില്‍ക്കുന്നത്. അതേസമയം തര്‍ക്കമില്ലാത്ത അധിക ഭൂമി അനുവദിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം.

എന്നാല്‍ ഈ 67 ഏക്കറിനും സുപ്രീംകോടതി ഉത്തരവ് ബാധകമാണ്. 67 ഏക്കറും കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ ആയിരിക്കണമെന്നും തര്‍ക്കം തീര്‍പ്പാക്കുന്നതു വരെ ആര്‍ക്കും കൈമാറരുതെന്നുമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതേ നിലപാട് 2011ലും കോടതി ആവര്‍ത്തിച്ചിരുന്നു. അയോധ്യ വിഷയത്തില്‍ സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.