കനയ്യ കുമാറും സുഹൃത്തുക്കളും ‘ദേശവിരുദ്ധ’ മുദ്രാവാക്യം വിളിച്ചുവെന്ന് കുറ്റപത്രം

ജെഎന്യു മുന് വിദ്യാര്ത്ഥിയും യൂണിയന് പ്രസിഡന്റുമായിരുന്ന കനയ്യ കുമാറും ഉമര് ഖാലിദ് ഉള്പ്പെടെയുള്ള സുഹൃത്തുക്കളും 'ദേശവിരുദ്ധ' മുദ്രാവാക്യങ്ങള് വിളിച്ചുവെന്ന് കുറ്റപത്രം. കനയ്യയും ഉമര് ഖാലിദും മറ്റ് എട്ടു പേരും 2016 ഫെബ്രുവരിയില് ജെഎന്യുവില് 'ദേശവിരുദ്ധ' പരിപാടി സംഘടിപ്പിച്ചുവെന്നും കോടതിയില് സമര്പ്പിച്ച കുറ്റപത്രത്തില് പറയുന്നു. ഇന്നാണ് പോലീസ് കേസില് കുറ്റപത്രം സമര്പ്പിച്ചത്. ജെഎന്യു മുന് വിദ്യാര്ത്ഥി യൂണിയന് നേതാക്കളായ കനയ്യ കുമാര്, ഉമര് ഖാലിദ്, അനിര്ബന് ഭട്ടാചാര്യ, ജമ്മു കാശ്മീരില് നിന്നുള്ള മറ്റ് ഏഴ് വിദ്യാര്ത്ഥികള് എന്നിവര്ക്കെതിരെ മതിയായ തെളിവുകള് ലഭിച്ചിട്ടുണ്ടെന്നാണ് ഡല്ഹി പോലീസ് അവകാശപ്പെടുന്നത്.
 | 
കനയ്യ കുമാറും സുഹൃത്തുക്കളും ‘ദേശവിരുദ്ധ’ മുദ്രാവാക്യം വിളിച്ചുവെന്ന് കുറ്റപത്രം

ന്യൂഡല്‍ഹി: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയും യൂണിയന്‍ പ്രസിഡന്റുമായിരുന്ന കനയ്യ കുമാറും ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളും ‘ദേശവിരുദ്ധ’ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്ന് കുറ്റപത്രം. കനയ്യയും ഉമര്‍ ഖാലിദും മറ്റ് എട്ടു പേരും 2016 ഫെബ്രുവരിയില്‍ ജെഎന്‍യുവില്‍ ‘ദേശവിരുദ്ധ’ പരിപാടി സംഘടിപ്പിച്ചുവെന്നും കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇന്നാണ് പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ജമ്മു കാശ്മീരില്‍ നിന്നുള്ള മറ്റ് ഏഴ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഡല്‍ഹി പോലീസ് അവകാശപ്പെടുന്നത്.

പാര്‍ലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനായിരുന്ന അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് ഇവര്‍ എതിരെ ക്യാംപസില്‍ പരിപാടി സംഘടിപ്പിച്ചുവെന്നും ഡല്‍ഹി പോലീസ് ആരോപിക്കുന്നു. മറ്റു 36 പേര്‍ക്കെതിരെ നേരിട്ടുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സിപിഐ ദേശീയ നേതാക്കളായ ഡി.രാജയുടെയും ആനി രാജയുടെയും മകളായ അപരാജിത ഉള്‍പ്പെടെയുള്ളവരാണ് ആരോപണ വിധേയര്‍. ഇവര്‍ ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും പോലീസ് വ്യക്തമാക്കുന്നു.

മറ്റു സംസ്ഥാനങ്ങളില്‍ പോയി തെളിവെടുപ്പ് നടത്തേണ്ടതിനാല്‍ അന്വേഷണം അല്‍പം സങ്കീര്‍ണ്ണമായിരുന്നുവെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക് പറഞ്ഞിരുന്നു. 1200 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനെ രാഷ്ട്രീയ പ്രേരിതം എന്നാണ് കനയ്യ കുമാര്‍ വിശേഷിപ്പിച്ചത്. കേസെടുത്ത് മൂന്നു വര്‍ഷത്തിനു ശേഷം തെരഞ്ഞെടുപ്പിന് മുമ്പായി കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്ന് കനയ്യ പ്രതികരിച്ചു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും കനയ്യ എഎന്‍ഐയോട് പറഞ്ഞു.