മുബൈയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് 5 പേര്‍ കൊല്ലപ്പെട്ടു

മുംബൈ നഗരത്തിലെ ഘാട്കോപ്പറില് ചാര്ട്ടേഡ് വിമാനം തകര്ന്നു വീണ് അഞ്ചു പേര് മരിച്ചു. യുവൈ ഏവിയേഷന് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ബീച്ച് ക്രാഫ്റ്റ് കിങ് സി90 ടര്ബോപ്രോപ് വിമാനമാണ് തകര്ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രണ്ട് എഞ്ചിനീയര്മാരും ഒരു വഴിയാത്രക്കാരനുമാണ് കൊല്ലപ്പെട്ടത്. അപകട കാരണം വ്യക്തമല്ല. സിവില് ഏവിയേഷന് അധികൃതര് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 | 

മുബൈയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് 5 പേര്‍ കൊല്ലപ്പെട്ടു

മുംബൈ: മുംബൈ നഗരത്തിലെ ഘാട്‌കോപ്പറില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് അഞ്ചു പേര്‍ മരിച്ചു. യുവൈ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ബീച്ച് ക്രാഫ്റ്റ് കിങ് സി90 ടര്‍ബോപ്രോപ് വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രണ്ട് എഞ്ചിനീയര്‍മാരും ഒരു വഴിയാത്രക്കാരനുമാണ് കൊല്ലപ്പെട്ടത്. അപകട കാരണം വ്യക്തമല്ല. സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജൂഹുവില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടമായ വിമാനം സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വിമാനം പൊട്ടിത്തെറിച്ചതോടെ സമീപത്ത് വലിയ തീപിടുത്തമുണ്ടായി. ഫയര്‍ഫോഴ്‌സ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീയണക്കാന്‍ സാധിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം വിമാനം പൂര്‍ണമായും കത്തി നശിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രാഥമിക അന്വേഷണത്തിനായി ഡിജിസിഎയുടെ വിദഗ്ദ്ധ സംഘം സ്ഥലത്തെത്തും. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലായിരുന്ന ബീച്ച് ക്രാഫ്റ്റ് കിങ് സി90 ടര്‍ബോപ്രോപ് 2014ലാണ് യുവൈ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് വിറ്റത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വിദഗ്ദ്ധ സംഘം പരിശോധിച്ചതിന് ശേഷം മാത്രമെ അപകടകാരണങ്ങളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുകയുള്ളു.