ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ 75 പിടികിട്ടാപ്പുള്ളികളെ പൊലീസ് അറസ്റ്റ് ചെയ്തു

ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോഷത്തിനെത്തിയ പിടികിട്ടാപ്പുള്ളികളെ പൊലീസ് അറസ്റ്റ് ചെയ്തു. 75 ഓളം പിടികിട്ടാപ്പുള്ളികളാണ് പൊലീസ് വലയിലായത്. ചെന്നൈ അമ്പത്തൂര് മലയമ്പാക്കത്ത് ബിനു എന്നറിയപ്പെടുന്ന കുപ്രസിദ്ധ ഗുണ്ടയുടെ പിറന്നാള് ആഘോഷിക്കാന് ഒത്തുകൂടിയവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല് ബിനു ഉള്പ്പെടെയുള്ള നിരവധി പേര് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇവര്ക്കായുള്ള തെരച്ചില് പൊലീസ് ഊര്ജ്ജിതമാക്കിയിട്ടുണ്ട്.
 | 

ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ 75 പിടികിട്ടാപ്പുള്ളികളെ പൊലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോഷത്തിനെത്തിയ പിടികിട്ടാപ്പുള്ളികളെ പൊലീസ് അറസ്റ്റ് ചെയ്തു. 75 ഓളം പിടികിട്ടാപ്പുള്ളികളാണ് പൊലീസ് വലയിലായത്. ചെന്നൈ അമ്പത്തൂര്‍ മലയമ്പാക്കത്ത് ബിനു എന്നറിയപ്പെടുന്ന കുപ്രസിദ്ധ ഗുണ്ടയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ബിനു ഉള്‍പ്പെടെയുള്ള നിരവധി പേര്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ബിനുവിന്റെ ഗുണ്ടാത്താവളത്തില്‍ ആഘോഷം നടക്കുന്നതായി വിവരം ലഭിച്ച പൊലീസ് വന്‍ സന്നാഹത്തോടെ സ്ഥലം വളയുകയായിരുന്നു. തോക്ക് ചൂണ്ടിയാണ് ഇവരെ പൊലീസ് കീഴ്‌പ്പെടുത്തിയത്. എന്നാല്‍ പ്രധാനപ്പെട്ട പല ഗുണ്ടകളും ആഘോഷ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായിട്ടാണ് വിവരം. ചൊവ്വാഴ്ച വൈകീട്ട് പള്ളിക്കരണയില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ അറസ്റ്റിലായ മദന്‍ എന്ന ഗുണ്ടയാണ് ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയത്.

പൊലീസിനെ കണ്ടെയുടന്‍ ഓടി രക്ഷപ്പെട്ട ഗുണ്ടകളില്‍ പലരേയും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒന്‍പതിനു തുടങ്ങിയ പോലീസ് നടപടി ബുധനാഴ്ച രാവിലെ അഞ്ചുവരെ തുടര്‍ന്നു. എട്ടു കാറുകള്‍, 38 ബൈക്കുകള്‍, 88 മൊബൈല്‍ ഫോണുകള്‍, വടിവാളുകള്‍, കത്തികള്‍ തുടങ്ങിയവയും പിടിച്ചെടുത്തു. 8ലധികം കൊലപാതക കേസുകളില്‍ പ്രതിയാണ് ബിനു.