പത്താം ക്ലാസ് റാങ്ക് ജേതാവിന് യോഗി ആദിത്യനാഥ് നല്‍കിയ ചെക്ക് മടങ്ങി; വിദ്യാര്‍ത്ഥിക്ക് ബാങ്ക് പിഴയിട്ടു

പത്താംക്ലാസില് റാങ്ക് നേടിയ വിദ്യാര്ത്ഥിക്ക് ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്കിയ ചെക്ക് മടങ്ങി. സംസ്ഥാനത്ത് ഏഴാം റാങ്ക് കരസ്ഥമാക്കിയ അലോക് മിശ്രയെന്ന വിദ്യാര്ത്ഥിക്ക് പാരിതോഷികമായി നല്കിയ ചെക്കാണ് മടങ്ങിയത്. 93.5 ശതമാമം മാര്ക്ക് കരസ്ഥമാക്കിയ അലോകിനെ തലസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയാണ് ചെക്ക് നല്കിയത്.
 | 

പത്താം ക്ലാസ് റാങ്ക് ജേതാവിന് യോഗി ആദിത്യനാഥ് നല്‍കിയ ചെക്ക് മടങ്ങി; വിദ്യാര്‍ത്ഥിക്ക് ബാങ്ക് പിഴയിട്ടു

ലഖ്‌നൗ: പത്താംക്ലാസില്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ ചെക്ക് മടങ്ങി. സംസ്ഥാനത്ത് ഏഴാം റാങ്ക് കരസ്ഥമാക്കിയ അലോക് മിശ്രയെന്ന വിദ്യാര്‍ത്ഥിക്ക് പാരിതോഷികമായി നല്‍കിയ ചെക്കാണ് മടങ്ങിയത്. 93.5 ശതമാമം മാര്‍ക്ക് കരസ്ഥമാക്കിയ അലോകിനെ തലസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയാണ് ചെക്ക് നല്‍കിയത്.

മെയ് 29ന് ലഭിച്ച ചെക്ക് ജൂണ്‍ അഞ്ചിന് ബാങ്കില്‍ ഹാജരാക്കി. അലോകിന്റെ പിതാവാണ് ഇത് ബാങ്കില്‍ നല്‍കിയത്. എന്നാല്‍ ചെക്കിലെ ഒപ്പില്‍ അപാകതയുണ്ടെന്നു ചൂണ്ടിക്കാട്ടി ബാങ്ക് ഇത് നിരസിക്കുകയായിരുന്നു. തകരാറുള്ള ചെക്ക് ഹാജരാക്കിയതിന് പിഴ നല്‍കണമെന്നും നിര്‍ദേശിച്ചു.

അതേസമയം ബാങ്കില്‍ ഹാജരാക്കിയത് മറ്റൊരു ചെക്കായിരുന്നുവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ബരബാഗി ജില്ലാ വിദ്യാഭ്യാസ ഡയറക്ടറാണ് ചെക്കില്‍ ഒപ്പിട്ടിരുന്നത്. പ്രശ്‌നം പരിഹരിച്ചതായും വകുപ്പ് അറിയിച്ചു.