ടെലിവിഷന്‍ സീരിയല്‍ ബാലതാരം അപകടത്തില്‍ മരിച്ചു; മാതാപിതാക്കള്‍ക്ക് ഗുരുതര പരിക്ക്

ടിവി സീരിയല് ബാലതാരം കാര് അപകടത്തില് മരിച്ചു.
 | 
ടെലിവിഷന്‍ സീരിയല്‍ ബാലതാരം അപകടത്തില്‍ മരിച്ചു; മാതാപിതാക്കള്‍ക്ക് ഗുരുതര പരിക്ക്

റായ്പൂര്‍: ടിവി സീരിയല്‍ ബാലതാരം കാര്‍ അപകടത്തില്‍ മരിച്ചു. ഹിന്ദി സീരിയലുകളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന ശിവലേഖ് സിങ് (14) ആണ് മരിച്ചത്. ഛത്തീഡ്ഗഡിലെ റായ്പൂരില്‍ വെച്ച് ശിവലേഖും മാതാപിതാക്കളും സഞ്ചരിച്ച കാര്‍ ട്രക്കിന് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ശിവലേഖിന്റെ അമ്മ ലേഖ്‌നയ്ക്കും അച്ഛന്‍ ശിവേന്ദ്ര സിങ്ങിനും കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ലേഖ്‌നയുടെ നില ഗുരുതരമാണ്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് അപകടമുണ്ടായത്. ശിവലേഖ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇവര്‍ ബിലാസ്പൂരില്‍ നിന്ന് റായ്പൂരിലേക്ക് പോകുകയായിരുന്നു. ഒരു ഇന്റര്‍വ്യൂവിന് വേണ്ടിയാണ് ശിവലേഖ് റായ്പൂരിലേക്ക് പോയതെന്ന് കുടുംബ സുഹൃത്ത് അറിയിച്ചു.

ഛത്തീസ്ഗഡ് സ്വദേശിയായ ശിവലേഖ് മുംബൈയിലായിരുന്നു താമസിച്ചിരുന്നത്. സങ്കട്‌മോചന്‍ ജയ്ഹനുമാന്‍, സസുരാല്‍ സിമര്‍ കാ തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.