സീറോ ടോളറന്‍സ് നയത്തിന്റെ ഭാഗമായി നൂറിലധികം ഇന്ത്യന്‍ കുട്ടികള്‍ അനാഥരാക്കപ്പെട്ടതായി റിപ്പോര്‍ട്ട്

അമേരിക്കയുടെ സീറോ ടോളറന്സ് നയത്തിന്റെ ഭാഗമായി നൂറിലധികം ഇന്ത്യന് വംശജരായ കുട്ടികള് മാതാപിതാക്കളില് നിന്ന് വേര്തിരിക്കപ്പെട്ടതായി റിപ്പോര്ട്ട്. മെക്സിക്കന് അതിര്ത്തി വഴി അമേരിക്കയിലേക്ക് കടക്കാന് ശ്രമിച്ച നൂറിലധികം ഇന്ത്യാക്കാരാണ് അമേരിക്കയിലെ തടവറകളില് കഴിയുന്നത്. ഇവരുടെ കുട്ടികളെയാണ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നത്.
 | 

സീറോ ടോളറന്‍സ് നയത്തിന്റെ ഭാഗമായി നൂറിലധികം ഇന്ത്യന്‍ കുട്ടികള്‍ അനാഥരാക്കപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അമേരിക്കയുടെ സീറോ ടോളറന്‍സ് നയത്തിന്റെ ഭാഗമായി നൂറിലധികം ഇന്ത്യന്‍ വംശജരായ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് വേര്‍തിരിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. മെക്‌സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച നൂറിലധികം ഇന്ത്യാക്കാരാണ് അമേരിക്കയിലെ തടവറകളില്‍ കഴിയുന്നത്. ഇവരുടെ കുട്ടികളെയാണ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നത്.

52 പേരെ ഒറിഗണിലെ ഷെരിഡാനിലെ കേന്ദ്രത്തിലും 45 പേരെ ന്യൂമെക്സിക്കോയിലുള്ള കേന്ദ്രത്തിലുമാണ് തടവിലാക്കിയിട്ടുള്ളത്. ഷെരിഡാനിലുള്ള തടവുകാരില്‍ ഇന്ത്യക്കാരാണ് കൂടുതല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിവാദ സീറോ ടോളറന്‍സ് നയം ട്രംപ് പിന്‍വലിച്ചിരുന്നു. സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യന്‍ കുട്ടികളെക്കുറിച്ച് കൃത്യമായി വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

സിഖ്, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ടവരാണ് തടവിലുള്ള ഇന്ത്യക്കാര്‍. തടവറയില്‍ കഴിയുന്ന കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പലര്‍ക്കും അറിയില്ല. തടവറയിലുള്ളവരില്‍ ഭൂരിഭാഗം പേരും പഞ്ചാബില്‍ നിന്നുള്ളവരാണെന്നാണ് വിവരം. ഇന്ത്യന്‍ എംബസി അധികൃതര്‍ തടവറയിലുള്ള ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തടവുകാരെ സന്ദര്‍ശിച്ച ശേഷമാണ് എംബസി അധികൃതര്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശ്, ബ്രസീല്‍, കാമറൂണ്‍, ചൈന, എല്‍-സാല്‍വദോര്‍, മെക്സിക്കോ, ഇന്ത്യ, മൗറിറ്റാനിയ, ഗ്വാട്ടിമാല, ഹോണ്‍ഡുറസ്, നേപ്പാള്‍, പെറു, റഷ്യ, കോംഗോ എന്നിവിടങ്ങളില്‍ നിന്നുള്ള 1600-ഓളം അനധികൃത കുടിയേറ്റക്കാരാണ് ഇപ്പോള്‍ തടവില്‍ കഴിയുന്നത്.