അരവിന്ദ് കെജ്രിവാളിന് നേരെ മുളക്‌പൊടി എറിഞ്ഞു; ഒരാള്‍ പിടിയില്‍

ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ മുളക്പൊടി ആക്രമണം. ആക്രമണം നടത്തിയ അനില് കുമാര് എന്നയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തില് കൂടുതല് അന്വേഷണം നടക്കുകയാണ്. മൂന്നാം നിലയിലുള്ള മുഖ്യമന്ത്രിയുടെ ചേംബറിന് മുന്നിലാണ് നാടകീയ സംഭവങ്ങള് അരങ്ങേറിയത്. ഒരു യോഗത്തിന് ശേഷം ഉച്ചഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ കെജ്രിവാളിന് നേരെ അനില്കുമാര് മുളക്പൊടി എറിയുകയായിരുന്നു.
 | 
അരവിന്ദ് കെജ്രിവാളിന് നേരെ മുളക്‌പൊടി എറിഞ്ഞു; ഒരാള്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ മുളക്‌പൊടി ആക്രമണം. ആക്രമണം നടത്തിയ അനില്‍ കുമാര്‍ എന്നയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. മൂന്നാം നിലയിലുള്ള മുഖ്യമന്ത്രിയുടെ ചേംബറിന് മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഒരു യോഗത്തിന് ശേഷം ഉച്ചഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ കെജ്രിവാളിന് നേരെ അനില്‍കുമാര്‍ മുളക്‌പൊടി എറിയുകയായിരുന്നു.

ആക്രമണത്തില്‍ കെജ്രിവാളിന് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അദ്ദേഹത്തിന്റെ കണ്ണട നിലത്ത് വീണ് ഉടഞ്ഞിട്ടുണ്ട്. അക്രമിയെ പോലീസ് ഉടന്‍ കീഴടക്കുകയും ചെയ്തു. കെജ്രിവാളിനെതിരെ അക്രമങ്ങള്‍ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അദ്ദേഹം രണ്ട് തവണ ആക്രമിക്കപ്പെട്ടിരുന്നു.

ഇത്തരം ആക്രമണങ്ങള്‍ തുടര്‍ക്കഥയായിട്ടും ഡല്‍ഹി പോലീസ് കൃത്യമായ സുരക്ഷ ഒരുക്കാന്‍ തയ്യാറാവുന്നില്ലെന്ന് ആംആദ്മി കുറ്റപ്പെടുത്തി. ഡല്‍ഹി പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും ഡല്‍ഹിയില്‍ മുഖ്യമന്ത്രി പോലും സുരക്ഷിതനല്ലെന്നും ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തു. ആക്രമണത്തെ അപലപിച്ച് ബി.ജെ.പിയും രംഗത്ത് വന്നിട്ടുണ്ട്.