മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാതെ ചൈന

ജെയ്ഷെ മുഹമ്മദ് തലവന് മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാതെ ചൈന. പുല്വാമ ആക്രമണത്തിനെ അപലപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില് നിലപാട് വ്യക്തമാക്കിയിട്ടില്ല. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
 | 
മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാതെ ചൈന

ബെയ്ജിങ്: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാതെ ചൈന. പുല്‍വാമ ആക്രമണത്തിനെ അപലപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

ആക്രമണത്തെ ലോകരാജ്യങ്ങള്‍ അപലപിച്ച സാഹചര്യത്തില്‍ ചൈന നിലപാട് തിരുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭയില്‍ പലതവണ ഇന്ത്യ ആവശ്യപ്പെട്ടിട്ടും വീറ്റോ അധികാരമുള്ള ചൈന ഇതിനെ നിരന്തരം എതിര്‍ക്കുകയാണ്. പാകിസ്ഥാനുമായി അടുത്ത ബന്ധമുള്ള രാജ്യം കൂടിയാണ് ചൈന.

പുല്‍വാമ ഭീകരാക്രമണം നടുക്കുന്നതാണെന്ന് പ്രതികരിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഓരോ സംഘടനയ്ക്കും കൃത്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു. രക്ഷാസമിതിയില്‍ അഭിപ്രായ ഐക്യമില്ലെന്നാണ് ഇന്ത്യയുടെ ആവശ്യം തള്ളാന്‍ ചൈന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.